15
Jan 2025
Sun
പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് കുമ്പളയിലാണ് സംഭവം. കുമ്പള ഭാസ്‌കര നഗറില്‍ താമസിക്കുന്ന പ്രവാസിയായ അന്‍വര്‍-മഹറൂഫ ദമ്പതികളുടെ മകന്‍ അനസാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
![]() |
|
ഇക്കാര്യം ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ നോക്കിയപ്പോള്‍ കുട്ടിയുടെ തൊണ്ടയില്‍ നിന്ന് തോടിന്റെ ഒരു കഷ്ണം ലഭിച്ചു. തുടര്‍ന്ന് കുട്ടിയെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനാവാത്തതോടെ ഡോക്ടര്‍ ഇവരെ മടക്കി അയച്ചു.
എന്നാല്‍ രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് പ്രവാസിയായ അന്‍വര്‍ തിരികെ ഗള്‍ഫിലേക്ക് പോയത്. ആയിഷുവാണ് സഹോദരി.