21
Oct 2024
Tue
21 Oct 2024 Tue
Qatar declared time limit to establish nationalisation in private sector

ദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചു. അമീറിന്റെ നിര്‍ദേശം നീതിന്യായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ആറുമാസമാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി.
നിയമലംഘകര്‍ക്ക് തടവും പിഴയും നിര്‍ദേശിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ അതോറിറ്റിയെ ബോധിപ്പിച്ച് തട്ടിപ്പ് നടത്തുകയോ നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷത്തില്‍ കൂടാത്ത തടവും 10 ലക്ഷം റിയാല്‍ പിഴയും ചുമത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാപനത്തിലെ സ്വദേശികള്‍ക്ക് ലഭ്യമായ ജോലി വിവരങ്ങള്‍ അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുക, ജോലിക്കാരായ ഖത്തരികളുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ ഓരോ ആറു മാസത്തിലും നല്‍കുന്നതില്‍ വീഴ്ച വരുത്തുക എന്നിവ കണ്ടെത്തിയാലും പിഴ ചുമത്തും. ആദ്യ തവണ നിയമലംഘനം നടത്തിയാല്‍ 10,000 റിയാലും ആവര്‍ത്തിച്ചാല്‍ 20,000 റിയാലും നിയമലംഘനം തുടര്‍ന്നാല്‍ 30,000 റിയാലും പിഴ ചുമത്തും.

വ്യക്തികളുടെ ഉടമസ്ഥതയില്‍ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങള്‍, സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികള്‍, ലാഭം ലക്ഷ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങള്‍, കായിക സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ തുടങ്ങിയ മേഖലയിലാണ് സ്വദേശിവല്‍ക്കകരണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.