
ദോഹ: ദോഹയിലെ മൻസൂറയിൽ ബഹുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പൊന്നാനിക്കടുത്ത് മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയിൽ(44)ആണ് മരിച്ചത്. ഇന്നാണ് നൗഷാദിന്റെ മൃതദേഹം കണ്ടെടുത്തത്. ഇതോടെ രണ്ട് മലയാളികളടക്കം അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. നൗഷാദ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു.
![]() |
|
ബിൽശിയയാണ് ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി(39)യുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.അതേസമയം, ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.