
ഖത്തര്‍ ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലി പാലേങ്ങല്‍(42))ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയാണ്. വ്യാഴാഴ്ച രാവിലെ ദോഹയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ ഷിബിലിയെ ഉടന്‍തന്നെ ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
![]() |
|
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ഭാര്യ: ഫസീല. മക്കള്‍: ഹന, ഇസ്സു, അമല്‍.