
ദോഹ: യുഎഇയ്ക്കു പിന്നാലെ ഖത്തറിൽ ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐ ആപ്ലിക്കേഷനുകൾ വരുന്നു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമെല്ലാം ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താം. ഖത്തർ നാഷനൽ ബാങ്കും (ക്യുഎൻബി) എൻപിസിഐ ഇന്റർനാഷനൽ പേമെന്റ് ലിമിറ്റഡും തമ്മിൽ ഇത് സംബന്ധിച്ചു ധാരണയിലെത്തി.
![]() |
|
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും ഗൂഗിൾ പേ, ഫോൺ പേ ഉൾപ്പെടെയുള്ള പേ മെന്റ് ആപ് വഴി രാജ്യത്തുടനീളം പണമിടപാട് നടത്താം. റസ്റ്റോറന്റുകൾ, റീട്ടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാകും.
ഉപഭോക്താക്കൾക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാൻ എൻഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തർ നാഷനൽ ബാങ്ക് സീനിയർ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ആദിൽ അലി അൽ മാലികി പറഞ്ഞു. സന്ദർശകരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെ ഖത്തറിലെ വലിയൊരു വിഭാഗം ഇന്ത്യക്കാർക്ക് തങ്ങളുടെ ഇടപാടുകൾ ഏറ്റവും വേഗത്തിൽ സാധ്യമാക്കുന്നതാണ് പുതിയ കരാറെന്ന് എൻ.പി.സി.ഐ ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ പറഞ്ഞു.