|
ഖുത്ബ് മിനാറിനുവേണ്ടിയുളള അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഖുത്ബ് മിനാറിൽ അവകാശവാദം ഉന്നയിച്ച് കുൻവർ പ്രതാപ് സിങ് എന്നയാൾ ഡൽഹി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു മറുപടിയായാണ് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഹരജിയിൽ വാസ്തവമില്ലെന്ന് വ്യക്തമാക്കിയത്. ഖുതുബ് മിനാറുൾപ്പെടുന്ന സ്വത്തുവകകൾ തനിക്ക് പാരമ്പര്യ അവകാശമുളളതാണെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ജൂൺ 9ന് കുൻവർ ദ്വാജ് പ്രതാപ് സിങ് പരാതി നൽകിയിരുന്നു.
ഖുതുബ് മിനാർ ഉൾപ്പടെയുളള ദില്ലിയിലെ പല നഗരഭാഗങ്ങളും തന്റെ പാരമ്പര്യ സ്വത്താണെന്നാണ് പ്രതാപ് സിങ് പരാതിയിൽ പറയുന്നത്. എന്നാൽ, ഖുതുബ് മിനാറിനുമേലുളള അവകാശവാദത്തിൽ കഴമ്പില്ലെന്നും 1947 മുതൽ ഇന്നുവരെ ആരും അത്തരം അവകാശവാദവുമായി വന്നിട്ടില്ലെന്നും അതിനാൽ നിയമപരമായി തന്നെ ഈ വാദം നിലനിൽക്കില്ലെന്നും ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കി.
1913 ലാണ് ബ്രിട്ടീഷ് സർക്കാർ ഖുതുബ് മിനാർ ഒരു സംരക്ഷിത സ്മാരകമായി ഏറ്റെടുക്കുന്നത്. അന്നു മുതൽ തന്നെ മറ്റുകളള ഉടമസ്ഥാവകാശം എല്ലാം റദ്ദായിട്ടുണ്ടെന്നും എ.എസ്.ഐ വ്യക്തമാക്കി.



