01
Aug 2023
Sun
01 Aug 2023 Sun

രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് അശോക് ഗെഹ്ലോട്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയ്പൂര്‍: അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യന്‍ സഖ്യത്തെക്കുറിച്ച് സംസാരിക്കവെ, എല്ലാ പാര്‍ട്ടികളോടും നടത്തിയ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് ഗെലോട്ട് പറഞ്ഞു.

2014ല്‍ 31 ശതമാനം വോട്ടുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. ബാക്കിയുള്ള 69 ശതമാനം പേര്‍ അദ്ദേഹത്തിനെതിരായിരുന്നുവെന്നും നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ മാസം ബംഗളൂരുവില്‍ ഇന്ത്യന്‍ സഖ്യകക്ഷികള്‍ യോഗം ചേര്‍ന്നപ്പോള്‍ എന്‍ഡിഎ ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ 50% വോട്ടുകള്‍ നേടി അധികാരത്തിലെത്താന്‍ എന്‍ഡിഎ ശ്രമിക്കുന്നുവെന്ന എന്‍ ഡി എ യുടെ അവകാശ വധത്തെ തള്ളി ഗെഹ്ലോട്ട്. പ്രധാനമന്ത്രി മോദിക്ക് ഒരിക്കലും അത് നേടാനാവില്ലെന്നും മോദി ജനപ്രീതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് അത് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിലവിലെ പ്രതിപക്ഷ സഖ്യം 50% വോട്ടുകള്‍ ഉറപ്പാക്കും, അദ്ദേഹത്തിന്റെ വോട്ട് വിഹിതം കുറയും, 2024 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിര്‍ണ്ണയിക്കും,’ അദ്ദേഹം പറഞ്ഞു.