07
Jan 2024
Sun
07 Jan 2024 Sun

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പുരില്‍ തുടക്കം. തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് യാത്ര ഫഌഗ്ഓഫ് ചെയ്യും. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ആരംഭിക്കുന്ന യാത്ര മണിപ്പുരിലെ നാല് ജില്ലകളിലൂടെ 107 കിലോമീറ്റര്‍ പിന്നിട്ട് നാഗാലാന്‍ഡിലേക്ക് കടക്കും. കൂടുതല്‍ ദിവസം പര്യടനംനടക്കുക യു.പി.യിലാണ്. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് 20നോ 21നോ മുംബൈയില്‍ സമാപിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഉത്തര്‍പ്രദേശാണ്. ജാര്‍ഖണ്ഡിലും അസമിലും എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മധ്യപ്രദേശില്‍ ഏഴ് ദിവസം തുടരും. ഉത്തര്‍പ്രദേശില്‍, റായ്ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും അമേഠി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സുപ്രധാന മേഖലകളിലൂടെ യാത്ര കടന്നുപോകും.

ബിഹാറിലെ ഏഴ് ജില്ലകളിലും ഝാര്‍ഖണ്ഡിലെ 13 ജില്ലകളിലും രാഹുല്‍ ഗാന്ധിയുടെ മാര്‍ച്ച് യഥാക്രമം 425 കിലോമീറ്ററും 804 കിലോമീറ്ററും പിന്നിടും. ഇംഫാലിലെ ഹപ്ത കാങ്‌ജെയ്ബുങ്ങില്‍ നിന്ന് ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകള്‍ മുന്‍കൂട്ടി നല്‍കണമെന്നും ഫഌഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികള്‍ മുന്നോട്ട് വെച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക