Rahul Gandhi stitched chappals | ആ ചെരുപ്പിന് 2 ലക്ഷം രൂപ വിലയിട്ടെങ്കിലും വില്‍ക്കാതെ രാംചേത്
|
അടുത്തിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ടൗണിലെ ചെരുപ്പുകടയില്‍ കയറി ചെരുപ്പ് തുന്നുന്ന വിഡിയോ ദൃശ്യം വൈറലായിരുന്നു. പിന്നീട് ആ ചെരുപ്പുകടയും അതിലെ ചെരുപ്പുകുത്തിയായ രാംചേതും മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധിതുന്നിയ ചെരുപ്പിന് ഡിമാന്റ് വര്‍ധിച്ചു. രണ്ടുലക്ഷംരൂപവരെയാണ് രാഹുല്‍ഗാന്ധി തുന്നിയ ചെരുപ്പിന് ആളുകള്‍ വിലയിട്ടത്. എന്നാല്‍, സാമ്പത്തികമായി വളരെ പിന്നോക്കമാണെങ്കിലും രണ്ടുലക്ഷത്തിന് ചെരുപ്പ് വാങ്ങാന്‍ ആളുണ്ടായിട്ടും രാംചേത് അത് വില്‍ക്കാന്‍ തയാറായില്ല.
അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരാകാനായി ജൂലൈ 26നാണ് രാഹുല്‍ സുല്‍ത്താന്‍പൂരിലെത്തിയത്. ഈ സമയത്താണ് ടൗണിലെ ചെരുപ്പുകടയില്‍ രാഹുല്‍ കയറിയത്. ചെരുപ്പുതുന്നാന്‍ രാംചേതിനെ സഹായിച്ച രാഹുല്‍ അടുത്ത ദിവസം ഇലക്ട്രോണിക് യന്ത്രം കച്ചവടക്കാരനു നല്‍കുകയും ചെയ്തു.
ലഖ്‌നൗവില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം രാംചേതിന്റെ വീട്ടിലെത്തിയാണ് ഷൂ തുന്നാനുള്ള തയ്യല്‍ മെഷീനും കുറച്ച് സാമ്പത്തിക സഹായവും നല്‍കിയത്.
അടുത്ത ദിവസം രാഹുല്‍ ഗാന്ധി വിളിച്ച് ആരോഗ്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞതായും രാം ചേത് പറഞ്ഞു. രാഹുലിനെ കണ്ട ശേഷം നിരവധി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്.
രാഹുല്‍ തനിക്ക് നല്‍കിയത് പോലെ മികച്ച ഒരു യന്ത്രം ഈ പ്രദേശത്തെ മറ്റൊരു ചെത്തുതൊഴിലാളിക്കും ഉണ്ടായിരുന്നില്ല. ഈ ഉപകാരത്തിന് പകരമായി അദ്ദേഹം രണ്ട് ജോഡി ഷൂസും രാഹുല്‍ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത് നമ്പര്‍ 9 ഷൂസ് ആണ്. അതുകൊണ്ടാണ് രാംചെത് അദ്ദേഹത്തിന് ഒരു നമ്പര്‍ 9 ഉം ഒരു നമ്പര്‍ 10 ഷൂവും അയച്ചത്.
ചെരുപ്പിന് ഒരുലക്ഷവും രണ്ടു ലക്ഷവും വിലപറഞ്ഞ് ആളുകള്‍ വരുന്നുണ്ടെങ്കിലും താനിത് ആര്‍ക്കും നല്‍കില്ലെന്നും തിനിക്കിത് ഏറ്റവും മൂല്യമേറിയതാണെന്നും ഒരു കോടിരൂപ തന്നാലും വില്‍ക്കില്ലെന്നും രാംചേത് പറയുന്നു.
ചെരിപ്പു വാങ്ങാന്‍ വന്നവരുടെ പേരും മറ്റുവിവരങ്ങളുമൊന്നും താന്‍ ചോദിച്ചറിഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ലെന്ന് തോന്നി. കാരണം ഇത് ഞാന്‍ വില്‍ക്കാനുദ്ധേശിക്കുന്നില്ലെന്നും രാംചേത് കൂട്ടിച്ചേര്‍ത്തു.
Rahul Gandhi stitched chappals not for sales





