രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പാര്‍ട്ടി പേജില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വെട്ടിലായി സിപിഎം.(Rahul mankootathil video in Pathanamthitta CPM Facebook page) പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ വന്നത് വ്യാജ പേജിലാണെന്ന് ആദ്യം പറഞ്ഞ സിപിഎം പിന്നീട് മലക്കം മറിഞ്ഞു. രാഹുലിന്റെ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിലാണെന്നും അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമാണ് പുതിയ വിശദീകരണം.
|
സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദവുമായി രംഗത്തെത്തിയത്. പിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവത്തകര്‍ എന്ന് സംശയിക്കുന്നു. അവര്‍ക്കാണ് വ്യക്തമായി നുഴഞ്ഞുകയറാന്‍ ശീലമുള്ളത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും. എസ്പിക്ക് പരാതി നല്‍കുമെന്നും കെ പി ഉദയഭാനു വ്യക്തമാക്കി.
ALSO READ: എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ എടുത്ത് കഴിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
‘രാഹുല്‍ മാങ്കൂട്ടത്തിന് അനുകൂലമായി പാര്‍ട്ടി ഡിസിയുടെ ഭാഗത്തുനിന്ന് അഭിപ്രായം വന്നുവെന്ന് പറയുന്നതില്‍ വിശ്വാസമില്ല. അദ്ദേഹത്തെ കുറിച്ച് ഈ നാട്ടുകാര്‍ക്ക് അറിയാം. രാഹുലിന്റെ പൊതുപ്രവര്‍ത്തനം എന്ന് പറയുന്നത് നാടുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ലാത്തതാണ്. സ്വന്തം അയല്‍വാസികള്‍ക്ക് പോലും അദ്ദേഹത്തെ കുറിച്ച് ഒരു അറിവും ഇല്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഹുലിന് യാതൊരു അംഗീകാരവും നല്‍കുന്നില്ല. കൃത്രിമ കാര്‍ഡ് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്. രാഹുലിനൊപ്പമുള്ളവര്‍ വ്യാജ ഐഡി കാര്‍ഡുകളും രേഖകളും ഉണ്ടാക്കുന്നവരാണ്. സ്വന്തം വീടിരിക്കുന്ന പള്ളിക്കല്‍ വാര്‍ഡില്‍ പോലും രാഹുല്‍ നിന്നാല്‍ ജയിക്കില്ല’ കെപി ഉദയഭാനു കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയോടെയായിരുന്നു 63,000 ഫോളോവേഴ്‌സ് ഉള്ള സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ”പാലക്കാട് എന്ന സ്‌നേഹ വിസ്മയം” എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്.
സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ രാത്രി തന്നെ വീഡിയോ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍, സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ അക്കൗണ്ടെങ്കില്‍ ഉടന്‍ തന്നെ വിഡിയോ നീക്കം ചെയ്തത് ആരെന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്.
സിപിഐഎമ്മിന്റെ ഒഫിഷ്യല്‍ പേജെന്നാണ് ഇതിന്റെ ഡിസ്‌ക്രിപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നത്. പേജിന് 45K ലൈക്കാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്.
57 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ വിഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്തതുമാണ്.
അതേസമയം, സിപിഎമ്മില്‍ ഒരു വലിയ വിഭാഗം തന്നെ പിന്തുണയ്ക്കുന്നവെന്നതിന് തെളിവാണ് അവരുടെ പേജില്‍ തന്നെ തന്റെ വീഡിയോ വന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.





