പട്‌ന: സഞ്ചരിക്കുന്ന ട്രെയിന്‍ കോച്ചുകള്‍ക്കിടയില്‍പ്പെട്ട് റെയില്‍വേ ജീവനക്കാരന് അതിദാരുണമരണം. ബിഹാറിലെ ബെഗുസാരായിയിലെ ബറൗനി ജംഗ്ഷനില്‍ ഇന്ന് റെയില്‍വെ പോര്‍ട്ടര്‍ ആണ് ഷണ്ടിങ്ങിനിടെ കൊല്ലപ്പെട്ടത്. സോന്‍പൂര്‍ റെയില്‍വേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനില്‍ പോര്‍ട്ടര്‍ ജോലി ചെയ്യുന്ന അമര്‍ കുമാര്‍ റാവുവാണ് കൊല്ലപ്പെട്ടത്.
|
ലഖ്‌നൗ – ബറൗണി എക്‌സ്പ്രസ് (നമ്പര്‍: 15204) ലഖ്‌നൗ ജംഗ്ഷനില്‍ നിന്ന് എത്തിയ ബരൗനി ജംഗ്ഷന്റെ 5ാം പ്ലാറ്റ്‌ഫോമില്‍ ആണ് അമര്‍ റാവു ജോലി ചെയ്തിരുന്നത്. റാവു ട്രെയിനിന്റെ കപ്ലിംഗ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് മാറിയതോടെ അമര്‍ റാവു വണ്ടികള്‍ക്കിടയില്‍ കുടുങ്ങുകയും ചതഞ്ഞ് മരിക്കുകയുംചെയ്തു.
This death reflects the failures of the Indian government. pic.twitter.com/gr4eiZE3VU
— The Dalit Voice (@ambedkariteIND) November 9, 2024
കണ്ടുനിന്നവര്‍ അലാറം മുഴക്കിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഡ്രൈവര്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. എഞ്ചിന്‍ റിവേഴ്‌സ് ചെയ്യുന്നതിനോ അപകടം തടയാന്‍ എന്തെങ്കിലും നടപടിയെടുക്കുന്നതിനോ ചെയ്യാതെയാണ് ഓടിപ്പോയത്.





