30
Aug 2023
Thu
30 Aug 2023 Thu

ജയ്പൂര്‍: രാജസ്ഥാനില്‍ 14കാരിയെ കല്‍ക്കരി ചൂളയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ചുട്ടുകൊല്ലുന്നതിന് മുമ്പ് കൂട്ടബലാത്സംഗം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബില്‍വാരയിലെ കൊറ്റാടിയിലാണ് സംഭവം. രാത്രി എട്ട് മണിയോടെ ഗ്രാമത്തിന് പുറത്തുള്ള ക്യാമ്പില്‍ കല്‍ക്കരി അടുപ്പ് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തിരച്ചില്‍ അവിടേയ്ക്ക് വ്യാപിപ്പിച്ചു. മഴക്കാലത്ത് ഇത്തരം അടുപ്പ് കത്തിക്കാത്തതിനാല്‍ സംശയം തോന്നിയ ഗ്രാമവാസികള്‍ അതിന്റെ സമീപത്തെത്തി. അവിടെ നിന്ന് ഇരയുടെ ചെരിപ്പുകള്‍ കണ്ടെടുത്തു. പിന്നീട് അടുപ്പ് വിശദമായി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്ന വെള്ളിവളകളും അസ്ഥിക്കഷണങ്ങളും തീയില്‍ കണ്ടെത്തി. ഉടന്‍തന്നെ ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംശയം തോന്നിയതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ചിലരെ പിടികൂടി ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചതായി മൂന്ന് അക്രമികള്‍ സമ്മതിച്ചതോടെ പ്രതികളെ പോലിസിന് കൈമാറി.