റാന്നി: റാന്നി പോസ്റ്റാഫീസിനു സമീപം അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിലുണ്ടായ സ്‌ഫോടനത്തന് കാരണം പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതെന്ന് നിഗമനം. (Ranni explosion; It was concluded that the cooking gas cylinder was leaking) പരിക്കേറ്റ അസം സ്വദേശി ഗണേഷിന്റെ (28) നില ഗുരുതരമായി തുടരുകയാണ്. ഫൊറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും ഇന്ന് പരിശോധന നടത്തും. സംഭവം നടന്ന കെട്ടിടത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
|
ഞായറാഴ്ച രാത്രി 9 മണിയോടെ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ ഒറ്റക്ക് താമസിച്ചിരുന്ന ഗണേഷിന് ഗുരുതര പരിക്കേറ്റിരുന്നു. പൊലീസ് എത്തിയാണ് ഗണേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഇന്ന് ഗണേഷിന്റെ മൊഴി രേഖപ്പെടുത്തും.
റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനല്‍ ചില്ലും തകര്‍ന്നു. റാന്നിയിലെ ടയര്‍ കട ജീവനക്കാരനാണ് ഗണേഷ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





