ബെംഗളൂരു: യാത്രക്കാരിയുമായി പോവുന്നതിനിടെ സ്വയംഭോഗം ചെയ്ത റാപിഡോ ബൈക്ക് ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളുരു പൊലീസ് ആണ് യാത്രക്കാരിയുടെ പരാതിയില്‍ റാപിഡോ ബൈക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ആതിര പുരുഷോത്തമന്‍ എന്ന യുവതിയാണ് റാപിഡോ ബൈക്ക് റൈഡറില്‍ നിന്ന് ദുരനുഭവം നേരിട്ടത്. ഇക്കാര്യം ട്വിറ്ററിലൂടെ യുവതി പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
|
ബംഗളുരു ടൗണ്‍ഹാളില്‍ നടന്ന മണിപ്പൂര്‍ പ്രതിഷേധ പരിപാടിയില്‍ സംബന്ധിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനാണ് യുവതി റാപിഡോ സേവനത്തെ ആശ്രയിച്ചത്. റാപിഡോ ഓട്ടോയ്ക്ക് നിരവധി തവണ ബുക്ക് ചെയ്‌തെങ്കിലും ഇതെല്ലാം റദ്ദാക്കപ്പെട്ടു. തുടര്‍ന്നാണ് റാപിഡോ ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. റാപിഡോയില്‍ ബുക്ക് ചെയ്തപ്പോള്‍ കാണിച്ചതില്‍ നിന്ന് വിഭിന്നമായ നമ്പരുള്ള ബൈക്ക് എത്തിയപ്പോള്‍ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചു. ബൈക്ക് സര്‍വീസിനു കൊടുത്തതിനാലാണ് മറ്റൊരു ബൈക്ക് കൊണ്ടുവന്നതെന്നായിരുന്നു ഡ്രൈവറുടെ മറുപടി.
ഡ്രൈവറുടെ ആപ്ലിക്കേഷനില്‍ നോക്കി തന്റെ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. വാഹനം ആളൊഴിഞ്ഞ റോഡിലെത്തിയപ്പോഴാണ് ഡ്രൈവര്‍ ഒരു കൈ കൊണ്ട് ബൈക്ക് ഓടിക്കുകയും മറുകൈ കൊണ്ട് സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ തന്റെ സുരക്ഷയോര്‍ത്ത് മിണ്ടാതെയിരുന്നുവെന്ന് യുവതി പറഞ്ഞു.
വീടിനു മുന്നില്‍ ഇറങ്ങാതെ 200 മീറ്റര്‍ ഇപ്പുറമാണ് ബൈക്ക് നിര്‍ത്തിച്ചതെന്നും ഇയാള്‍ മടങ്ങിപ്പോയ ശേഷമാണ് താന്‍ വീട്ടിലേക്ക് പോയതെന്നും യുവതി പറയുന്നു. വീട്ടിലെത്തിയതിനു പിന്നാലെ ഡ്രൈവര്‍ വാട്‌സ്ആപ്പില്‍ മെസേജ് അയയ്ക്കാനും വിളിക്കാനും ആരംഭിച്ചു. ശല്യം സഹിക്കവയ്യാതായതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ ഇതോടെ മറ്റു നമ്പരുകളില്‍ നിന്നായി ഇയാളുടെ വിളി.
ഇതിനു ശേഷമാണ് യുവതി താന്‍ നേരിട്ട ദുരനുഭവം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് എന്തു സുരക്ഷയാണ് യാത്രക്കാര്‍ക്ക് നിങ്ങള്‍ നല്‍കുന്നതെന്ന് റാപിഡോ ബൈക്ക് ആപ്പിനോട് ചോദിച്ചത്. ജൂലൈ 21നായിരുന്നു ആതിര പുരുഷോത്തമന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ജൂലൈ 22ന് ബംഗളുരു സിറ്റി പൊലീസ് നടപടി സ്വീകരിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





