15
Jul 2024
Fri
15 Jul 2024 Fri
rashmika mandanna at kollam

കൊല്ലത്ത് ഹെലികോപ്ടറില്‍ പറന്നിറങ്ങി രശ്മിക മന്ദാന| ‘മലയാല’ത്തില്‍ സംസാരിച്ച് തുടങ്ങിയതോടെ ഇളകിമറിഞ്ഞ് ആരാധകര്‍, താരസുന്ദരിക്ക് നിറയെ കൈയടിയും| rashmika mandanna at kollam

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊല്ലം: തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വെഡിംഗ് മാള്‍ ‘വെഡ്‌സ് ഇന്ത്യ മാള്‍ ഒഫ് വെഡിംഗ്’ കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനംചെയ്യാനായി ഹെലികോപ്ടറില്‍ പിറന്നെത്തി രശ്മിക മന്ദാന. നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 9ന് എത്തിയ താരം സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് പോകനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചോപ്പറില്‍ കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് ഇറങ്ങി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ചോപ്പറില്‍ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങിയ താരം അവിടെ നിന്നും കാര്‍ മാര്‍ഗം സഞ്ചരിച്ച് ‘വെഡ്‌സ്-ഇന്ത്യ’ ഷോപ്പിങ് മാളിലെത്തി.

 

 

View this post on Instagram

 

A post shared by Shaji Pappan (@shajipappanofficial_)

താരത്തെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. മലയാളത്തിലാണ് താരം സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്ന് രഞ്ജിതമേ എന്ന ഗാനത്തിന് ചുവടുവച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്കിടയില്‍ മലയാളികള്‍ക്കായ് മലയാളത്തില്‍ ഓണാശംസകളും നേര്‍ന്നു. ഉദ്ഘാടനത്തിന് ശേഷം ചോപ്പറില്‍ സഞ്ചരിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്‌ലൈറ്റിലാണ് തിരിച്ചു പോയത്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് രശ്മിക മലയാളഭൂമിയിലെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രശ്മികയുടെ വിഡിയോയും ചിത്രങ്ങളും. ഷാരൂഖ് ഖാന്‍, വിജയ് എന്നിവരുടെ ബോഡി ഗാര്‍ഡായ് പ്രവര്‍ത്തിക്കുന്ന ജെന്റൂര്‍ സെക്യൂരിറ്റിയാണ് രശ്മികയുടെ സെക്യൂരിറ്റിക്കായ് എത്തിയത്. ടെന്‍ ജി മീഡിയയാണ് പരിപാടിയുടെ പ്രൊമോഷന്‍ വഹിച്ചത്.

ഗീത ഗോവിന്ദം, സുല്‍ത്താന്‍, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തില്‍ കൂടുതല്‍ ആരാധരെ ഉണ്ടാക്കിയത്. പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദര്‍, റെയിന്‍ ബോ, ദി ഗേള്‍ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങള്‍.

തീരദേശവാസികള്‍ വരുംദിവസങ്ങളിലെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക| Fishing banned North Kerala Lakshadweep Karnataka coast

അതേസമയം ബ്രൈഡല്‍സ്, കാഷ്വല്‍സ്, പാര്‍ട്ടി വെയര്‍, മെന്‍സ് എത്‌നിക് വെയര്‍, വിമന്‍സ് ആന്‍ഡ് ടീനേജ് ഫാഷന്‍, കിഡ്‌സ് വെയര്‍, ഫുട്ട് വെയര്‍, കോസ്‌മെറ്റിക്‌സ്, അക്‌സെസറീസ് തുടങ്ങിയവയുടെ അതിവിശാലമായ ലോകമാണ് വെഡ്‌സ് ഇന്ത്യ മാള്‍ ഒഫ് വെഡിംഗ്ല്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് 3.30 മുതല്‍ രാത്രി 1 വരെ അവിശ്വസനീയ വിലക്കുറവില്‍ മിഡ്‌നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റും നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക