03
Sep 2024
Thu
03 Sep 2024 Thu
Hemant Soren

റാഞ്ചി: ആര്‍എസ്എസ് എലികളെപ്പോലെ നുഴഞ്ഞു കയറി സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തുരന്നു നശിപ്പിക്കുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. (‘Rat-like’ RSS infiltrating Jharkhand: Hemant Soren) ബിജെപി മനപൂര്‍വ്വം വര്‍ഗീയ കലാപം ഇളക്കിവിടുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാഹിബ് ഗഞ്ചിലെ ഭോഗ്നാഥില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ആര്‍എസ്എസ് സംസ്ഥാനത്ത് എലികളെപ്പോലെ നുഴഞ്ഞു കയറി അകത്തു നിന്ന് തുരന്നു നശിപ്പിക്കുകയാണ്. നിങ്ങളുടെ ഗ്രാമത്തില്‍ ദണ്ഡയും കള്ളുമായി എത്തുന്ന ഇവരെ കാണുന്ന മാത്രയില്‍ ആട്ടിയകറ്റുക. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം”- സോറന്‍ പറഞ്ഞു.

ALSO READ: പാരസെറ്റമോള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന 53 മരുന്നുകള്‍ക്കു ഗുണനിലവാരമില്ല

അമ്പലങ്ങളിലേക്കും പള്ളികളിലേക്കും മാംസം വലിച്ചെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നത് സോറന്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

രാഷ്ട്രീയ നേതാക്കളെ വിലക്കു വാങ്ങുന്ന വ്യാപാരികളും വ്യവസായികളുമായി ബിജെപി മാറിയെന്ന് ഹേമന്ദ് സോറന്‍ ആരോപിച്ചു. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപൈ സോറന്‍ ഈയിടെ ബിജെപിയില്‍ ചേര്‍ന്നത് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശം.

ജാര്‍ഖണ്ഡിലെ ആഭ്യന്തര കാര്യങ്ങളില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇടപെടുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. അസമിലെ ഗോത്ര വിഭാഗങ്ങള്‍ ശര്‍യുടെ ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും സോറന്‍ ആരോപിച്ചു.

ALSO WATCH

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക