|
റിയാദ്: ബദ്ധവൈരികളായ ബാഴ്‌സലോണയെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് റയല്‍ മഡ്രിഡ്. ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് ആധികാരകമായാണ് റയലിന്റെ ജയം. ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് റയലിനെ വിജയത്തില്‍ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ വിനീഷ്യസ് ഹാട്രിക്ക് തികച്ചിരുന്നു. വിജയത്തോടെ 13ാം സ്പാനിഷ് സൂപ്പര്‍ കപ്പാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.
മത്സരം 10 മിനിറ്റിലെത്തുമ്പോഴേക്കും റയല്‍ മാഡ്രിഡ് രണ്ട് ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10ാം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ബാഴ്‌സ വല ചലിപ്പിച്ചത്. മത്സരത്തില്‍ ബാഴ്‌സലോണയുടെ ഏക ഗോള്‍ 33ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ വകയാണ്. ബോക്‌സിന് മുന്നില്‍ലഭിച്ച പന്ത് തകര്‍പ്പന്‍ വോളിയിലൂടെ അടിച്ചുകയറ്റുകയായിരുന്നു.
എന്നാല്‍ 38ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റയല്‍ വീണ്ടും മുന്നിലെത്തി. മൂന്നാം ഗോളിലൂടെ വിനീഷ്യസ് ജൂനിയര്‍ തന്റെ ഹാട്രികും പൂര്‍ത്തിയാക്കി. 64ാം മിനിറ്റില്‍ വിനീഷ്യസിന്റെ കട്ട് ബാക്കിലൂടെ റോഡ്രിഗോയുടെ ഗോളില്‍ റയല്‍ മാഡ്രിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
Vinicius Jr scored a first-half hat-trick as Real Madrid beat Barcelona to win the Spanish Super Cup


