21
Apr 2023
Thu
21 Apr 2023 Thu

പാരിസ്: ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനും ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാനും വിജയം. പ്രീമിയർ ലീഗിലെ കരുത്തരായ ചെൽസിയെ സ്പാനിഷ് വമ്പൻമാർ തകർത്തപ്പോൾ, നാപ്പോളിയെ മിലാൻ മറികടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. റയലിനായി സൂപ്പർതാരം കരിം ബെൻസേമയും (21), മാർക്കോ അലോൺസോയും (74) ലക്ഷ്യം കണ്ടു. 59-ാം മിനിറ്റിൽ ചെൽസിയുടെ ബെൻ ചിൽവെൽ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. അടുത്ത മത്സരത്തിൽ വൻ മാർജിനിൽ വിജയിച്ചാൽ മാത്രമേ ചെൽസിയ്ക്ക് സെമിയിലേക്ക് മുന്നേറാനാകൂ.

മിലാൻ എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പോളിയെ കീഴടക്കിയത്. 40-ാം മിനിറ്റിൽ ഇസ്മായേൽ ബെന്നാക്കറാണ് മിലാന് വേണ്ടി വിജയഗോൾ നേടിയത്. മിലാന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നത്. നാപ്പോളിയുടെ ആൻഡ്രെ-ഫ്രാങ്ക് സാംബോ അൻഗൂയിസ 74-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇത് നാപ്പോളിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. സൂപ്പർതാരം വിക്ടർ ഒസിംഹെൻ കളിക്കാനിറങ്ങാഞ്ഞതും ടീമിന് തിരിച്ചടിയായി.