കാംപാല: യുഗാണ്ടയിലെ സ്‌കൂളില്‍ വിമതര്‍ 37 പേരെ വെട്ടിയും ജീവനോടെ കത്തിച്ചും കൊലപ്പെടുത്തി. പടിഞ്ഞാറന്‍ യുഗാണ്ടയിലെ കസേസ് ജില്ലയിലെ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്.
|
ഡോര്‍മിറ്ററിക്കു തീയിടുകയും കുട്ടികളെ വെട്ടിയിടുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ട്. അലൈഡ് ഡമോക്രാറ്റിക് ഫോഴ്‌സസ് എന്ന വിമത സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതര്‍ അറിയിച്ചു.
സ്‌കൂളില്‍ നിന്ന് കണ്ടെടുത്ത 37 മൃതദേഹങ്ങള്‍ മോര്‍ച്ചയിലേക്ക് മാറ്റിയെന്ന് സൈനികവക്താവ് ഫെലിക്‌സ് കുലയിഗേ വ്യക്തമാക്കി. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ആറുപേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 25പേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


