വെടിനിര്‍ത്തലിന് പിന്നാലെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഗസയിലെ തങ്ങളുടെ വീടുകളിലേക്കു മടങ്ങുകയാണ്. (Rebuild Gaza: It will take 15 years to clear the rubble in Gaza; 350 years to rebuild if the blockade is not lifted) എന്നാല്‍, അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും കല്‍ക്കൂമ്പാരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 15 മാസത്തോളം നീണ്ട ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിങില്‍ ഗസയിലെ മൂന്നില്‍ രണ്ട് കെട്ടിടങ്ങളും നിലം പരിശായിട്ടുണ്ട്. ഭൂരിഭാഗം ആശുപത്രികളും പ്രവര്‍ത്തന രഹിതമാണ്.
|
ബന്ദി കൈമാറ്റത്തിനും വെടിനിര്‍ത്തലിനും വേണ്ടി ഹമാസും ഇസ്രായേലും തമ്മില്‍ ഒപ്പുവച്ച കരാറില്‍ യുദ്ധത്തിന് ശേഷം ഗസ ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. 2007ല്‍ ഹമാസ് ഗസയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ഈജിപ്തും ഇസ്രായേലും ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമോ എന്ന കാര്യവും വ്യക്തമല്ല.
ഉപരോധം നീക്കിയില്ലെങ്കില്‍ ഗസയുടെ പുനര്‍നിമാണത്തിന് 350 വര്‍ഷത്തിലേറെ എടുക്കുമെന്നാണ് യുഎന്‍ കണക്കാക്കുന്നത്.
ALSO READ: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ട്; 10 പേര്‍ കൊല്ലപ്പെട്ടു
പോരാട്ടം അവസാനിച്ച് പരിശോധകര്‍ക്ക് ഗസയിലേക്ക് പൂര്‍ണമായും പ്രവേശനം ലഭിച്ചാല്‍ മാത്രമേ ഗസയിലെ നാശനഷ്ടങ്ങളുടെ ആഴം കൃത്യമായി കണക്കാക്കാനാവൂ. ഏറ്റവും കൂടുതല്‍ നാശം വിതച്ച വടക്കന്‍ ഗസയിലേക്ക് ഇസ്രായേല്‍ പൂര്‍ണമായും പ്രവേശനം നിഷേധിച്ചിരുന്നു.
സാറ്റലൈറ്റ് ഡാറ്റ പ്രകാരം ഗസയിലെ 2,45,000 വീടുകള്‍ ഉള്‍പ്പെടെ 69 ശതമാനം കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയോ നാശഷ്ടങ്ങള്‍ നേരിടുകയോ ചെയ്തിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ മാത്രം 1850 കോടി ഡോളറിന്റെ നഷ്ടമാണ് ലോക ബാങ്ക് കണക്കാക്കുന്നത്.
ഗസയില്‍ ഏതൊരു പുനര്‍നിര്‍മാണത്തിനും മുമ്പ് തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. 50 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഗസയിലുണ്ടെന്നാണ് യുഎന്‍ കണക്ക്. ഗിസാ പിരമിഡിന്റെ 12 ഇരട്ടി വലുപ്പം വരുമിത്. 100 ട്രക്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചാല്‍ തന്നെ ഈ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 15 വര്‍ഷമെടുക്കും.
ഇവ കൊണ്ടു ചെന്നിടാന്‍ ഗസയില്‍ ഒഴിഞ്ഞ പ്രദേശങ്ങള്‍ വളരെ കുറവാണെന്നതാണ് മറ്റൊരു പ്രതിസന്ധി. ഏകദേശം 23 ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കൊച്ചു തുരുത്താണ് ഗസ.
പൊട്ടാത്ത സ്‌ഫോടക വസ്തുക്കളും കൊല്ലപ്പെട്ട മൃതദേഹങ്ങളുമൊക്കെ ഈ അവശിഷ്ടങ്ങള്‍ക്കടിയിലുണ്ടാവും എന്നതാണ് മറ്റൊരു പ്രതിസന്ധി. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിനാളുകളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലുണ്ടെന്നാണ് ഗസാ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്.
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ നീളുന്ന പുനര്‍നിര്‍മാണ പദ്ധതിയാണ് വെടിനിര്‍ത്തല്‍ കരാറില്‍ പറയുന്നത്. ഇത് കരാര്‍ നടപ്പാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആരംഭിക്കുക. എന്നാല്‍, കരാറിന്റെ ഏറ്റവും വിഷമകരമായ രണ്ടാം ഘട്ടം കഴിഞ്ഞു വേണം ഇതിലേക്കെത്താന്‍. രണ്ടാം ഘട്ടത്തിലെ പല വ്യവസ്ഥകള്‍ക്കും ഇപ്പോഴും അന്തിമ രൂപമായിട്ടില്ല.
ALSO WATCH


