ഗസയിലെ വെടിനിര്‍ത്തലിന് പിന്നാലെ വെസ്റ്റ് ബാങ്കില്‍ അക്രമം കടുപ്പിച്ച് ഇസ്രായേല്‍. (Israeli army bombing in West Bank; 10 killed) അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബ് വര്‍ഷത്തിലും വെടിവയ്പ്പിലും 10 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്കു പരിക്കേറ്റു.
|
വ്യോമാക്രമണത്തിന് പുറമേ കരസൈന്യവും ജെനിനില്‍ ആക്രമണം നടത്തുന്നുണ്ട്. സൈനിക അധിനിവേശം ദിവസങ്ങളോളം നീളുമെന്നാണ് കരുതുന്നത്.
ജെനിനിലെ പോരാളികളെ അടിച്ചമര്‍ത്തുന്നതിന് ഫലസ്തീന്‍ അതോറിറ്റി സുരക്ഷാ സൈന്യം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേലി സൈന്യം രംഗത്തെത്തിയത്.
ALSO READ: ഇസ്രായേല്‍ സൈനിക മേധാവിയും ദക്ഷിണ കമാന്‍ഡ് മേധാവിയും രാജി വയ്ക്കും
അല്‍ അമല്‍ ആശുപത്രിയും ജെനിന്‍ സര്‍ക്കാര്‍ ആശുപത്രിയും ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. നഗരത്തിന്റെ കിഴക്കു ഭാഗത്തുള്ള ജബരിയാത്തിലേക്ക് നിരവധി സൈനികര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സൈന്യം ബോംബിട്ട് ഡ്രൈവറെ കൊലപ്പെടുത്തി.
തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും ആര്‍ക്കും അങ്ങോട്ട് അടുക്കാനാവാത്ത സാഹചര്യമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം, പോരാളികള്‍ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുന്നുണ്ട്. നഗരത്തിന്റെ പല ഭാഗത്തും അധിനിവേശ സൈന്യത്തെ തുരത്താന്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായി പ്രദേശത്തെ പ്രധാന ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ജെനിന്‍ ബ്രിഗേഡ്‌സ് അറിയിച്ചു.
ഇരുമ്പ് മതില്‍ എന്ന പേരില്‍ നടക്കുന്ന ഭീകര വിരുദ്ധ നടപടിയില്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബേത്ത് ഏജന്റുമാരും പങ്കെടുക്കുന്നുണ്ടെന്നും ഇസ്രായേലി സൈന്യം അറിയിച്ചു.
ALSO WATCH


