17
Mar 2023
Wed
17 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോയമ്പത്തൂർ: ഇൻസ്റ്റഗ്രാമിൽ മാരകായുധങ്ങളുമായി റീൽസ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ തേടി തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് വിരുദുനഗർ സ്വദേശിനി വിനോദിനി എന്ന തമന്ന (23)യെയാണ് പൊലീസ് അന്വേഷിക്കുന്നത്. മാരകായുധങ്ങളുമായാണ് പെൺകുട്ടി മിക്ക വീഡിയോകളിലും എത്തിയിരുന്നത്. ‘ഫാൻസ് കോൾ മി തമന്ന’ എന്ന അക്കൗണ്ടാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. പെൺകുട്ടി ഇതിന് മുമ്പ് കഞ്ചാവ് കേസിലടക്കം പ്രതി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

2021 ലാണ് വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഗ ബ്രദേഴ്‌സ് എന്ന ഇൻസ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനൽ സംഘത്തിൽപ്പെട്ട യുവാക്കളാണ് ഈ പേജിൽ വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. വീഡിയോ പൊസ്റ്റ് ചെയ്യുന്നതിലൂടെ എതിർ സംഘങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സമ്പന്ന വീട്ടിലെ ആൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരിൽ നിന്നും പണം തട്ടുന്നത് യുവതിയുടെ പതിവാണ്. പെൺകുട്ടിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.