01
Sep 2024
Fri
01 Sep 2024 Fri
relative of Rinson Jose reacts about his role in Lebanon pager blast

മഹറൂഫ് പനമരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലബനാനില്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച പേജറുകള്‍ നല്‍കിയത് നോര്‍വീജിയന്‍ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സന്‍ ജോസ് ആണെന്ന റിപോര്‍ട്ടുകള്‍ക്കിടെ യുവാവ് ചതിക്കപ്പെട്ടതായിരിക്കാമെന്ന വെളിപ്പെടുത്തല്‍. റിന്‍സന്‍ ജോസിന്റെ അമ്മയുടെ സഹോദരനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

2023 നവംബറില്‍ റിന്‍സന്‍ നാട്ടില്‍ വന്നിരുന്നുവെന്നും ജനുവരിയിലാണ് മടങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ക്കു പിന്നാലെ റിന്‍സനെയും ഭാര്യയെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 10 വര്‍ഷം മുമ്പാണ് റിന്‍സന്‍ നോര്‍വേയിലേക്ക് പോയത്. എംബിഎ പഠനം പൂര്‍ത്തിയാക്കി ശേഷമാണ് നോര്‍വേയിലേക്ക് പോയത്. അവിടെ കമ്പനി ജോലി ചെയ്യുന്നുണ്ടെന്നാണ് തങ്ങളോട് പറഞ്ഞിട്ടുള്ളത്. സ്വന്തമായി ബിസിനസ് ഉണ്ടെന്ന് കാര്യം അറിയില്ല.

മൂന്നുദിവസം മുമ്പാണ് അവസാനമായി വിളിച്ചത്. റിന്‍സന്‍ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ല. ചതിപ്രയോഗം നടന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ലബനാനിലെ പേജർ സ്‌ഫോടനത്തിൽ മലയാളിയുടെ പങ്ക് അന്വേഷിക്കുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക