15
Oct 2024
Fri
15 Oct 2024 Fri
Yahya Sinwar death

തെഹ്‌റാന്‍: ഹമാസ് തലവന്‍ യഹിയാ സിന്‍വാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഇറാന്‍.(Resistance will strengthen after Sinwar’s martyrdom: Iran; Hizbollah is ready to intensify the attack)  യുദ്ധമുഖത്ത് നില്‍ക്കുമ്പോഴാണ് സിന്‍വാര്‍ രക്തസാക്ഷിയായത്. ഇസ്രായേല്‍ കൊലപ്പെടുത്തുമ്പോള്‍ അദ്ദേഹം ഒളിയിടത്തിലായിരുന്നില്ല. ഇത് ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കുമെന്ന് യു.എന്നിലേക്കുള്ള ഇറാന്‍ മിഷന്‍ എക്‌സില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫലസ്തീന്‍ വിമോചനത്തിനായി പോരാടുന്ന യുവാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാണ് സിന്‍വാറിന്റെ ജീവിതം. അധിനിവേശവും ആക്രമണവും നിലനില്‍ക്കുന്നിടത്തോളം പ്രതിരോധവും നിലനില്‍ക്കും. രക്തസാക്ഷി എക്കാലത്തും പ്രചോദനത്തിന്റെ ഉറവിടമായി തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി.

ALSO READ: യഹ്യ സിന്‍വാര്‍; തൂഫാനുല്‍ അഖ്‌സയുടെ സൂത്രധാരന്‍; കര്‍ക്കശക്കാരനായ നേതാവ്

ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഹമാസ് മേധാവി യഹ്‌യ സിന്‍വാറിനോട് സാമ്യമുള്ളയാള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചിരുന്നു. എന്നാല്‍, ഹമാസ് പ്രതികരിച്ചിട്ടില്ല. മരിച്ചത് അദ്ദേഹമാണോ എന്ന് ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത ആക്രമണത്തിനൊരുങ്ങി ഹിസ്ബുല്ല
ഇസ്രായേലിനെതിരായ ആക്രമണം പുതിയൊരു ഘട്ടത്തിലേക്കു കടക്കുന്നതായി ഹിസ്ബുല്ല. സൈനികരെ കിറുകൃത്യമായി ടാര്‍ജറ്റ് ചെയ്യാവുന്ന പ്രിസിഷന്‍ ഗൈഡഡ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു.

”ഇസ്രായേലി ശുത്രുവുമായുള്ള ഏറ്റുമുട്ടല്‍ ശക്തമായ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതാദ്യമായി ശത്രുവിനെതിരേ പ്രിസിഷന്‍ ഗൈഡഡ് മിസൈലുകള്‍ ഉപയോഗിക്കുകയാണ്”- ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.