20
Jun 2023
Fri
20 Jun 2023 Fri

പ്രാങ്ക് ചെയ്ത കുട്ടിയില്‍ നിന്ന് 3.96 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ജപ്പാനിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ സുഷീറോ കോടതിയില്‍. റസ്റ്റോറന്റിലെത്തി ഇവിടുത്തെ സോസ് കുപ്പിയിലും ഗ്ലാസിലും നക്കുകയും തുപ്പലു പുരണ്ട കൈകൊണ്ട് പ്ലേറ്റില്‍ പിടിക്കുകയും ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ആണ്‍കുട്ടിക്കെതിരേയാണ് ബന്ധപ്പെട്ടവര്‍ മാര്‍ച്ച് മാസം കോടതിയിലെത്തിയത്. പരാതി നല്‍കിയത് മാര്‍ച്ചിലാണെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ജനുവരിയിലാണ് റസ്റ്റോറന്റിന്റെ ഒരു ബ്രാഞ്ചിലെത്തിയ കുട്ടി ഇത്തരമൊരു പ്രാങ്ക് നടത്തിയത്. ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സുഷി റസ്റ്റോറന്റ് ശൃംഖലയില്‍ വന്‍തോതില്‍ കച്ചവടം ഇടിഞ്ഞു. ഇതുമൂലം റസ്റ്റോറന്റ് ശൃംഖലയിലുടനീളം തങ്ങള്‍ക്ക് 5.33 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതിയില്‍ പറയുന്നത്.

ഇതിനു പുറമേ മാതൃകമ്പനിയുടെ ഓഹരി വിപണിയില്‍ 16 ബില്യണ്‍ യെന്‍ ഇടിവ് സംഭവിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജപാനിലുടനീളം 600 ഔട്ട്‌ലെറ്റുകളാണ് സുഷീറോയ്ക്കുള്ളത്. അതേസമയം കുറ്റം സമ്മതിച്ച കുട്ടി കോടതിയോട് കേസ് ഒഴിവാക്കിനല്‍കണമെന്നും ഇത്തരമൊരു ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ലെന്നും പ്രാങ്ക് ആയി ചെയ്തതാണെന്നും പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക