21
Nov 2024
Sun
21 Nov 2024 Sun
Rishabh Pant becames most expensive player in IPL history

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി റിഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ ലേലത്തിലെടുത്തത്. പഞ്ചാബ് ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു ചരിത്രം തിരുത്തി പന്തിനെ എല്‍സിജി ലേലത്തിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് റിഷഭ് പന്തിനെ ഇത്തവണ സ്വതന്ത്രനാക്കിയത്. 2016 മുതല്‍ ഡല്‍ഹിയുടെ ഭാഗമായ പന്ത് 2021ലാണ് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കു പകരം ഡല്‍ഹിയുടെ നായകനായി ചുമതലയേറ്റത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പന്തിനു വേണ്ടി 2025 ഐപിഎല്ലിലേക്കുള്ള ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സും ബംഗളുരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ തുകകള്‍ വിളിച്ചെങ്കിലും വാശിയേറിയ ലേലത്തിനൊടുവില്‍ എല്‍എല്‍ജി സ്വന്തമാക്കുകയായിരുന്നു.

രാജസ്ഥാന്‍ സ്വതന്ത്രനാക്കിയ സ്പിന്നര്‍ യുസ് വേന്ദ്ര ചഹലിിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് വാങ്ങി. അര്‍ഷ് ദീപ് സിങ്ങിനെയും ഇതേ തുകയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. സ്പിന്നര്‍ നൂര്‍ അഹമ്മദിനെ സിഎസ്‌കെ 10 കോടി രൂപയ്ക്കും വനിന്ദു ഹസരംഗയെ 5.25 കോടി രൂപയ്ക്ക് രാജസ്ഥാനും ടീമിലെത്തിച്ചു. ഇഷാന്‍ കിഷനെ 11.25 കോടി രൂപയ്ക്ക് ഹൈദരാബാദ് വാങ്ങി. ട്രെന്‍ഡ് ബോള്‍ട്ടിനെ 12.50 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

ജോഫ്ര ആര്‍ചര്‍(12.5 കോടി), മഹീഷ് തീക്ഷണ(4.4 കോടി) എന്നിവരെ രാജസ്ഥാന്‍ ടീമിലെത്തിച്ചു. കെഎല്‍ രാഹുലിനെ 14 കോടിക്കും മിച്ചല്‍ സ്റ്റാര്‍ക്കിനെ 11.75 കോടിക്കും ടി നടരാജനെ 10.75 കോടിക്കും ജേക് ഫ്രേസറെ 9 കോടി രൂപയ്ക്കും ഡല്‍ഹി ടീമിലെത്തിച്ചു. ജോസ് ബട്‌ലര്‍(15.75), മുഹമ്മദ് സിറാജ്(12.25), റബാഡ(10.75), പ്രസീദ് കൃഷ്ണ(9.50)എന്നിവരെ ഗുജറാത്ത് ടൈറ്റന്‍സ് നേടി. ആവേശ് ഖാന്‍(9.75 കോടി), ഡേവിഡ് മില്ലര്‍(7.50), മിച്ചല്‍ മാര്‍ഷ്(3.40 കോടി)ഐഡന്‍ മാര്‍ക്രം(2 കോടി)എന്നിവരെ എല്‍എസ്ജി സ്വന്തമാക്കി.