പശുക്കളെ മേയ്ക്കുന്നത് എതിർത്ത ആർഎസ്എസ് നേതാവിന്റെ മകനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കുഷിനഗറിലാണ് സംഭവം. ആർഎസ്എസ് ജില്ലാ നേതാവായ ഇന്ദ്രജിത് സിങ്ങിന്റെ മകൻ ഉൽക്കർഷ് സിങ്(40)ആണ് കൊല്ലപ്പെട്ടത്.
|
ഇന്ദ്രജിത് സിങ്ങിന്റെ സ്ഥലത്ത് പശുക്കളെ മേയ്ക്കുന്നതറിഞ്ഞ് അവിടേക്ക് പോവുകയായിരുന്ന ഉൽക്കർഷ്. പശുക്കളെ മേയ്ക്കുന്നത് ഉൽക്കർഷ് വിലക്കിയതോടെ സമീപത്തെ താമസിക്കുന്ന കൻഹായി യാദവും നാല് ആൺ മക്കളും ഇതു ചോദ്യം ചെയ്തു. ഇതോടെ തർക്കമാവുകയും കൈയാങ്കളിയുണ്ടാവുകയും ചെയ്തു.
ഇതിനു പിന്നാലെ ഉൽക്കർഷ് ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ കൻഹായി യാദവും മക്കളും കൂടി ഉൽക്കർഷിനെ പിന്തുടരുകയും കോടാലിയും വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഉൽക്കർഷിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെവികൾ മുറിച്ചുമാറ്റുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും യുവാവ് അതീവഗുരുതരാവസ്ഥയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് കുഷിനഗർ എസ്പി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.
ALSO READ: യുവ കാർഡിയാക് സർജൻ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു


