മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം സർവകാല റെക്കോർഡ് തകർച്ചയിൽ. ഇന്ന് രാവിലെ വിപണി ആരംഭിച്ചപ്പോൾ സർവകാല റെക്കോർഡ് തകർച്ചയായ 81ലെത്തി. ഡോളറിനെതിരായ രൂപയുടെ മൂല്യം 80.60 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ക്രമേണ 44 പൈസ ഇടിഞ്ഞ് 81 പിന്നിടുകയായിരുന്നു.
|
യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പലിശ നിരക്കുകൾ 75 ബേസിസ് പോയിൻറ് വർധിപ്പിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ രൂപയെ പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടതുമില്ല. യുഎസ് ഫെഡ് റിസർവ് നിരക്ക് 75 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. ഇത് 2024 വരെ ഈ നിലയിൽ തുടരുമെന്നുമാണ് സൂചന. ഏഷ്യൻ കറൻസികൾ ദുർബലമായി തുടരുകയാണ്. ചൈനീസ് യുവാൻ ഡോളറിന് 7.10 ന് താഴെയായി.
രൂപയുടെ മൂല്യം കുറഞ്ഞതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. ഇന്നലെ യുഎഇ ദിർഹത്തിന് 22.03 രൂപ എന്ന നിലയിലേക്കും ഇന്നലെ എത്തി. എമിറേറ്റ്സ് എൻ.ബി.ഡി വഴി പണം അയച്ചവർക്ക് 21.86 രൂപ വരെ ലഭിച്ചു. ഇന്ത്യൻ രൂപക്കെതിരെ ദിർഹത്തിന്റെ റെക്കോർഡ് നിരക്കാണിത്. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളുടെ എണ്ണം ഇതോടെ വർധിച്ചു.
Rupee breaches 81 mark for a new lifetime low, markets continue to remain weak



