01
Feb 2024
Fri
01 Feb 2024 Fri
russian opposition leader and putins critic dies in jail

റഷ്യന്‍ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ നിശിത വിമര്‍ശകനുമായ അലക്‌സി നവല്‍നി ജയിലില്‍ മരിച്ചു. ജയിലില്‍ നടക്കാനിറങ്ങിയ ശേഷം തിരിച്ചെത്തിയ അലക്‌സി നവല്‍നി അബോധാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുടിനെതിരായ അഴിമതി ആരോപണം നടത്തിയതിനെ തുടര്‍ന്ന് അലക്‌സിക്ക് റഷ്യയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. യുട്യൂബ് ചാനലില്‍ കൂടിയുള്ള അലക്‌സിയുടെ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

2021ല്‍ ജര്‍മനിയില്‍ നിന്ന് മടങ്ങിയെത്തിയ അലക്‌സിയെ ജയിലില്‍ അടയ്ക്കുകയായിരുന്നു. 19 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. ജര്‍മനിയില്‍ വച്ചുണ്ടായ വിഷായുധ പ്രയോഗത്തെ അതിജീവിച്ചായിരുന്നു അലക്‌സി റഷ്യയില്‍ തിരിച്ചെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക