22
Jan 2025
Tue
22 Jan 2025 Tue
Makaravilakku 2025

പത്തനംതിട്ട: ഭക്ത ലക്ഷങ്ങള്‍ പ്രര്‍ഥനാനിര്‍ഭരരായി കാത്തിരിക്കുന്ന ശബരിമല മകര വിളക്ക് ഇന്ന്. ഇന്ന് പൂര്‍ണമായും കാനന പാതയിലൂടെ സഞ്ചരിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അഞ്ചരയ്ക്ക് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. തുടര്‍ന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന നടക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയും. പൊന്നമ്പല മേട്ടില്‍ തെളിയുന്ന മകരജ്യോതി ദര്‍ശിക്കാനായി കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ആകാശത്ത് മകര സംക്രമ നക്ഷത്രവും കാണാം. നേരിട്ട് കാണാന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഭക്തര്‍ നിറഞ്ഞു. രണ്ട് ദിവസമായി ദര്‍ശനത്തിനു എത്തിയ തീര്‍ഥാടകര്‍ മലയിറങ്ങാതെ കാത്തിരിക്കുന്നു.ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി സുരക്ഷയ്ക്കായി 5000 അധിക പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

മകരവിളക്ക് ദര്‍ശനത്തിനായി ഇക്കുറി രണ്ട് ലക്ഷത്തോളം ഭക്തരെത്തുമെന്നാണ് പ്രതീക്ഷ. സന്നിധാനത്ത് മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഈ മാസം 17 വരെ തിരുവാഭരണ ദര്‍ശനമുണ്ടായിരിക്കും. മകര വിളക്ക് ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്കായി 800 കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാണ്. 150 ബസുകള്‍ ഷട്ടില്‍ സര്‍വീസും നടത്തും. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 40,000 പേരെയും തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് വഴി 1000 പേരെയും പ്രവേശിപ്പിക്കും.

sabarimala makaravilakku 2025 today makara jyothi timing