പിഎന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി.ജി മുരളി
|
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി സ്വദേശിയായ ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മനയില്‍ പി എന്‍ മഹേഷിനെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പുത്തലത്ത് മന എനാനല്ലൂര്‍ സ്വദേശിയാണ് മഹേഷ്. നിലവില്‍ തൃശ്ശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനം അനുഷ്ഠിക്കുകയാണ്. ആദ്യ നറുക്കെടുപ്പില്‍ തന്നെ മഹേഷിനെ മേല്‍ശാന്തിയായി തിരഞ്ഞെടുക്കുകയായിരുന്നു. പിഎന്‍ മഹേഷ് സ്ഥാനമേല്‍ക്കുന്നതോടെ ജയരാമന്‍ നമ്പൂതിരി സ്ഥാനമൊഴിയും.
മാളികപ്പുറം മേല്‍ശാന്തിയായി തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശി പിജി മുരളിയേയും തിരഞ്ഞെടുത്തു. ഏഴാമത്തെ നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹ് വര്‍മ, നിരുപമ ജി വര്‍മ എന്നിവരാണ് മേല്‍ശാന്തിമാരുടെ നറുകപ്പെടുപ്പ് നടത്തിയത്. വൈദേഹ് ശബരിമലയിലേയും നിരുപമ മാളികപ്പുറത്തേയും മേല്‍ശാന്തിമാരെയാണ് നുറുക്കെടുപ്പിലൂടെ തിരഞ്ഞെുത്തത്.
മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തികഞ്ഞ സന്തോഷമാണ് ഉള്ളതെന്ന് മഹേഷ് വ്യക്തമാക്കി. പതിനൊന്നാമത്തെ തവണയാണ് അപേക്ഷ നല്‍കുന്നത്. പലതവണ പട്ടികയിലും നറുക്കിലും വന്നിരുന്നു. സമയം ആയിട്ടില്ല, ആകുമ്പോള്‍ ഞാന്‍ വിളിക്കുമെന്ന് അയ്യപ്പന്‍ പറയുന്നത് പോലെ ഇപ്പോള്‍ ആ നിയോഗം വന്നിരിക്കുന്നു. ഭക്തജനങ്ങളുടെ വലിയ പ്രാര്‍ത്ഥനയുള്ളാണ് ഇത്തരമൊരു അവസരം ലഭിച്ചത്. അയ്യപ്പന്റെ വലിയ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്നലെ തുറന്നിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്നു. ഇന്നു മുതല്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





