കൊച്ചി: തൃപ്പൂണിത്തുറയിലെ സംഗീതയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പോലിസ്. ഭര്‍ത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ജോലിസ്ഥലത്ത് ചെന്ന് ബഹളം ഉണ്ടാക്കിയിരുന്നതായുമാണ് പരാതിയില്‍ പറയുന്നത്. ഹില്‍പാലസ് പൊലീസ് ആണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
|
ഇരുമ്പനം സ്വദേശി സംഗീതയെ ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്തതിന്റെ തലേന്നും യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. പണം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും ജോലിസ്ഥലത്ത് ചെന്നും ബഹളമുണ്ടാക്കുമായിരുന്നുവെന്നും സംഗീതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് മൃതദേഹം തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുകയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ഇരുമ്പനം ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു.
അഞ്ച് വര്‍ഷം മുമ്പായിരുന്നു സംഗീതയുടെ വിവാഹം. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.
Sangeetha’s death in Tripunithura was due to domestic violence


