27
Sep 2024
Mon
27 Sep 2024 Mon
hindutwa terror

ലഖ്‌നോ: സോഷ്യല്‍മീഡിയയില്‍ ബലാത്സംഗ ഭീഷണി മുഴക്കിയ സംഘപരിവാര പ്രവര്‍ത്തകനെ വീട്ടിലെത്തി തല്ലി കോണ്‍ഗ്രസ് വനിതാ നേതാവ്. (Sangh Parivar activist made rape threats on social media; The Congress leader came home and slapped him on the face) യു.പിയില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവായ റോഷ്‌നി കുശാല്‍ ജയ്‌സ്വാളാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ഞെട്ടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാഫ്രോണ്‍ രാജേഷ് സിങ് എന്ന സോഷ്യല്‍മീഡിയ അക്കൗണ്ട് ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനാണ് തല്ല് കിട്ടിയത്. ഞായറാഴ്ച വാരാണസിയിലെ ലാല്‍പൂര്‍-പാണ്ഡേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമെത്തിയാണ് രാജേഷിനെ ഭാര്യയുടെയും മകളുടേയും മുന്നിലിട്ട് റോഷ്‌നി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ALSO READ: കൊല്ലത്ത് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ശരീരത്തിലൂടെ കയറ്റിയിറക്കി;  പ്രതി ലഹരിക്ക് അടിമ

റോഷ്‌നിയും പാര്‍ട്ടി പ്രവര്‍ത്തകരും സാഫ്രോണ്‍ രാജേഷ് സിങ്ങിന്റെ വീട്ടിലെത്തി ബലാത്സംഗ ഭീഷണിയെ കുറിച്ച് ചോദ്യം ചെയ്തതോടെ ഇയാളുടെ കുടുംബം കൈയേറ്റത്തിന് മുതിരുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഇയാളെ പിടിച്ചുവയ്ക്കുകയും റോഷ്‌നി മുഖത്തടിക്കുകയായിരുന്നു.

ഇതിനിടെ, ഇവിടേക്കെത്തിയ രാജേ് സിങിന്റെ ഭാര്യയും മകളും ഇയാളെ സംഘത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയും വിട്ടയക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് രാജേഷിനെ വീട്ടിലേക്ക് രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

തുടര്‍ന്ന് പൊലീസിനെ സമീപിച്ച റോഷ്‌നി, രാജേഷ് സിങ്ങിനെതിരെ ബലാത്സംഗ ഭീഷണിയുടെയും അശ്ലീല പരാമര്‍ശങ്ങളുടേയും സ്‌ക്രീന്‍ഷോട്ടുകളടക്കം പരാതി നല്‍കുകയും ചെയ്തു.

സാഫ്രോണ്‍ രാജേഷ് സിങ് എന്നയാള്‍ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും നാല് വര്‍ഷത്തിലേറെയായി സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുകയാണെന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

”ഇത്രയും കാലം തന്റെ ചുരുക്കപ്പേരാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ പേര് തന്നെ ഉപയോഗിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇവളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയാല്‍ മാത്രമേ അടക്കി നിര്‍ത്താന്‍ സാധിക്കൂ എന്നാണ് അയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ തനി സ്വരൂപം ഭാര്യയ്ക്കും മകള്‍ക്കും മനസ്സിലാക്കി കൊടുക്കാനാണ് താനും ബന്ധുക്കളുമടക്കം അയാളുടെ വീട്ടിലെത്തിയത്. ഇത്തരം ബലാല്‍സംഗ വീരന്മാര്‍ക്കെതിരേ എല്ലാ വനിതകളും രംഗത്ത് വരണം”- റോഷ്‌നി പറഞ്ഞു.

”ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. യുപിയില്‍ ബലാല്‍സംഗം നടക്കുന്ന സ്ഥലത്തെല്ലാം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. ഇത്തരക്കാര്‍ക്കെതിരേയാണ് ബുള്‍ഡോസര്‍ ഉപയോഗിക്കേണ്ടത്”-റോഷ്‌നി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.