22
Mar 2023
Wed
22 Mar 2023 Wed

ജിദ്ദ: സൗദി ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങൾ പ്രവാസികൾക്കായി വിപുലപ്പെടുത്താനുള്ള പദ്ധതികൾ ആരംഭിച്ചതായി ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക മേഖലകളിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമായ ഇന്നത്തെ പ്രേത്യേക സാഹചര്യത്തിൽ സൗദിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗം ജനങ്ങളെയും അവരവരുടെ മത രാഷ്ട്രീയ ജാതി വർഗ വ്യത്യസ്തത നിലനിറുത്തി ഒരു കുടക്കീഴിൽ കൊണ്ട് വരികയാണ് പ്രധാന ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കൃത്യമായി അവതരിപ്പിക്കുക. സാമ്പത്തിക മേഖലകളിൽ സുസ്ഥിരത ഉണ്ടാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളും കണ്ടത്തുക, അവരുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുക, നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക, ഇന്ത്യൻ കോണ്സുലേറ്റിനെ സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്ന രൂപത്തിൽ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുക, സൗദിയിലെ തൊഴിൽ നിയമങ്ങളെ കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക തുടങ്ങിയ നിരവധി സദുദ്ദേശങ്ങളോട് കൂടിയാണ് സൗദി ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന്നത്

എല്ലാ ഇന്ത്യക്കാരുടെയു ഒരു സാമൂഹ്യ കൂട്ടായ്മയായി സാംസ്‌കാരിക വിനിമയങ്ങൾക്കുള്ള പൊതു വേദിയായി മാറാൻ കഴിയുന്ന ഒരു ഫ്ലാറ്റ് ഫോം
കഴിഞ്ഞ കുറേ മാസങ്ങളായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കുറേ അധികം കാര്യങ്ങൾ ക്ഷേമ പ്രവർത്തനങ്ങൾക്ക് ശേഷമാണ്‌ ഒരു സംഘടനാ സംവിധാനത്തിലേക്ക് ഇതിനെ കൊണ്ട് വരുന്നത്. എസ് ഐ എ ക്ക് നേതൃത്വം കൊടുക്കുന്നവർ ജിദ്ധയുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും കലാസാംസ്കാരിക ജീവകാരുണ്യ മേഖലകളിലും പതിറ്റാണ്ടുകൾ പാരമ്പര്യമുള്ളവരും ജിദ്ധ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നവരുമാണ്

വാർത്താ സമ്മേളനത്തിൽ നാസർ വെളിയംകൊട്, ഡോ വിനീത പിള്ള, വിജേഷ് ചന്ദ്രു , ഹിജാസ് കളരിക്കൽ, റസാഖ് ആലുങ്ങൽ, ഉനൈസ് വലിയപീടിയക്കൽ, യു എം ഹുസൈൻ, സുരേഷ് പടിയം, ഉമ്മർ മങ്കട, ഷമർജാൻ, അബ്ബാസ് പെരിന്തൽമണ്ണ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു