|
കുവൈത്ത് സിറ്റി: വ്യാജരേഖകൾ ചമച്ച് കുവൈത്ത് പൗരത്വം നേടുകയും ഒപ്പം 48 കോടി രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസിൽ പ്രമുഖ സഊദി കവി കുറ്റക്കാരാണെന്നു കുവൈത്ത് കോടതി കണ്ടെത്തി. 60 വയസ്സുള്ള പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പുറമെ, പൊതു ഫണ്ടിൽ നിന്ന് 1.79 ദശലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 48.4 കോടി ഇന്ത്യൻ രൂപ) തട്ടിയെടുത്ത സംഭവത്തിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ 27 മക്കളുടെ കുവൈത്ത് പൗരത്വവും റദ്ദാക്കാൻ കോടതി ഉത്തരവിട്ടു. പിതാവിന്റെ വ്യാജ പൗരത്വം കാരണമാണ് മക്കളുടെ പൗരത്വം റദ്ദാക്കിയത്. പ്രിസൈഡിംഗ് ജഡ്ജി അബ്ദുൾ വഹാബ് അൽ മുയ്ലി പ്രതിക്ക് 1.79 മില്യൺ ഡോളർ (ഏകദേശം 5.8 മില്യൺ യുഎസ് ഡോളർ) പിഴ ചുമത്തുകയും അനധികൃത ഫണ്ട് പൂർണ്ണമായും തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1995-ൽ 34 വയസ്സ് ആയിരിക്കെ ആണ് പ്രതി സൗദി പൗരത്വം ഉപേക്ഷിച്ചു കുവൈത്ത് പൗരത്വം നേടിയത്. മരണപ്പെട്ട കുവൈത്ത് പൗരന്റെ അനന്തരാവകാശിയാണെന്ന് വ്യാജരേഖകളിലൂടെ സ്ഥാപിച്ചെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ഇയാൾ പേര് മാറ്റുകയും 1972-ൽ ജനിച്ചതായി കാണിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ ജനനത്തീയതി 1961 ആണെന്ന് കണ്ടെത്തി. സംഭവം പിടിക്കപ്പെട്ട 2016-ൽ തന്നെ പ്രതി കുവൈത്ത് വിട്ടിരുന്നു. തുടർന്ന് അന്വേഷണം നടത്തിയാണ് കുവൈത്ത് കോടതി ഇയാളെ ശിക്ഷിച്ചത്.
കുവൈത്ത് ദേശീയതയും അതിനോടൊപ്പമുള്ള ആനുകൂല്യങ്ങളും നിയമവിരുദ്ധമായി നേടുന്നതിനായി കവി പതിറ്റാണ്ടുകളായി ഔദ്യോഗിക രേഖകൾ വ്യവസ്ഥാപിതമായി കൈകാര്യം ചെയ്തതായി കോടതി നിരീക്ഷിച്ചു.
A prominent Saudi poet has been sentenced to life in prison by Kuwait’s Criminal Court for forging Kuwaiti citizenship and embezzling public funds, in one of the country’s most high-profile fraud cases in recent memory.


