ആത്മാവ് ഉണ്ടെന്നും അത് ശരീരത്തില്‍ നിന്ന് പിരിയുമ്പോഴാണ് മരണം സംഭവിക്കുന്നതെന്നും മിക്ക മതങ്ങളും പറയുന്നു. (Scientific research finally confirms the presence of the soul) എന്നാല്‍, അക്കാര്യം സ്ഥിരീകരിക്കാനോ അത് എന്താണെന്ന കാര്യത്തില്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ വിശദീകരിക്കാനോ ഇതുവരെ ശാസ്ത്രത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ആത്മാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചരിക്കുകയാണ് ഒരു ശാസ്ത്രീയ പഠനം.
|
മരിക്കുമ്പോള്‍ മനുഷ്യന്റെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മാവ് ശരീരത്തെ വിട്ടുപോകുന്നതായിരിക്കാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.
അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ധനായ ഡോ.സ്റ്റുവര്‍ട് ഹാമറോഫാണ് ഇത് സംബന്ധിച്ച പഠന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ മരിച്ച രോഗികളുടെ തലച്ചോറില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് അവര്‍ ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്.
ALSO READ: പൊതുറോഡില്‍ ആര്‍എസ്എസ് ശാഖ; പരാതിക്ക് പിന്നാലെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ചില രോഗികളുടെ തലച്ചോറില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് സെന്‍സറുകള്‍ സ്ഥാപിച്ചാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച പഠനം നടത്തിയത്.
ഈ രോഗികളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും പൂജ്യത്തിലേക്ക് താഴ്ന്നതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിരീക്ഷിച്ചത്. അപ്പോഴാണ് മരിച്ചവരുടെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തിയത്.
ഇത് ഒന്നുകില്‍ മരണത്തോട് അടുത്ത അവസ്ഥയോ അല്ലെങ്കില്‍ ആത്മാവ് ശരീരം വിടുന്നതോ ആയിരിക്കാമെന്നാണ് ഡോ.സ്റ്റുവര്‍ട്ടും മറ്റ് ഗവേഷകരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആഴമേറിയ ക്വാണ്ടം തലത്തിലാണ് ബോധം സംഭവിക്കുന്നത് എന്നാണ് ഡോ.സ്റ്റുവര്‍ട്ട് കരുതുന്നത്.
അനസ്‌തേഷ്യ, ഗാഢനിദ്ര അല്ലെങ്കില്‍ മരണത്തോടടുത്ത അനുഭവങ്ങള്‍ പോലുള്ള താഴ്ന്ന ഊര്‍ജാവസ്ഥകളില്‍ പോലും ആളുകള്‍ക്ക് അവബോധം ഉള്ളതായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
രോഗികളുടെ മരണാവസ്ഥ രേഖപ്പെടുത്തി ഒന്ന് മുതല്‍ 20 മിനിട്ട് വരെ അവരുടെ ശരീരത്തില്‍ ഊര്‍ജവര്‍ദ്ധന രേഖപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നാണ് ഈ വിദഗ്ധ സംഘം അവകാശപ്പെടുന്നത്.
ഒരു രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചതിന് ശേഷവും അയാളുടെ തലച്ചോറ് ഗാമാസിന്‍ക്രണി എന്നറിയപ്പെടുന്ന പ്രവര്‍ത്തനം കാഴ്ച വെച്ചു എന്നും ഡോ.സ്റ്റുവര്‍ട് പറയുന്നു. 30 മുതല്‍ 90 സെക്കന്‍ഡ് വരെ അത് നിലനിന്നിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.


