03
Feb 2025
Sat
03 Feb 2025 Sat
rss shakha aluva

ചൂര്‍ണിക്കര (എറണാകുളം): സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പൊതു മൈതാനങ്ങളും കളിസ്ഥലങ്ങളും ക്ഷേത്ര മുറ്റങ്ങളുമൊക്കെ കൈയേറി ആര്‍എസ്എസ് ശാഖ നടക്കുന്നുണ്ട്. (Complaint against Rss branch in Aluva public road) ഇതിനെതിരേ പലപ്പോഴും പരാതി ഉയരാറുണ്ടെങ്കിലും പ്രസ്താവനകള്‍ക്കപ്പുറം കാര്യമായ നപടിയൊന്നുമുണ്ടാവാറില്ല. ആയുധങ്ങള്‍ അടക്കം ഉപയോഗിച്ചുള്ള പരിശീലനമാണ് പല സ്ഥലത്തും നടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരത്തില്‍ പാതു റോഡ് കൈയേറി ആര്‍.എസ്.എസ് ശാഖ നടത്തുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. എസ്.എന്‍ പുരം കവലയില്‍ റോഡില്‍ പുതിയ അമ്പലം തന്നെ നിര്‍മിച്ച ഫ്‌ളക്‌സും കൊടികളുമൊക്കെ സ്ഥാപിച്ചാണ് ആര്‍എസ്എസ് ശാഖ. ഇതിനെതിരേ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടു.

ALSO READ: വിദ്വേഷ പരാമര്‍ശം; ബിജെപി നേതാവ് പി.സി ജോര്‍ജിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യും

ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ എസ്.എന്‍ പുരം കവലയില്‍ ശാഖ പ്രവര്‍ത്തനം നടത്തുന്നതിനെതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ രാഹുല്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ആലുവ റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയത്.

രാത്രി സമയം റോഡില്‍ ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തനം നടത്തി യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നതായി പരാതിയില്‍ പറയുന്നു. എസ്.എന്‍ പുരം ജങ്ഷനില്‍ അനധികൃതമായി അമ്പലം നിര്‍മിച്ചിരിക്കുകയാണ്.

പരിശോധന നടത്തി കൈയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണം. പൈപ്പ് ലൈന്‍ റോഡില്‍ ആര്‍.എസ്.എസ് സ്ഥാപിച്ച എല്ലാവിധ ഫ്‌ളക്‌സും പൊതുസ്ഥലത്ത് വച്ച ബോര്‍ഡുകളും റോഡിനു കുറുകെ സ്ഥാപിച്ച ആര്‍ച്ചുകളും എടുത്തു മാറ്റാന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO WATCH

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക