മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും(എഐഎംഐഎം) സഖ്യം.(SDPI AND AIMIM ALLIANCE IN MAHARASHTRA) രണ്ടു സീറ്റുകളില്‍ ഇരുപാര്‍ട്ടികളും പരസ്പരം പിന്തുണക്കാനാണ് തീരുമാനം.
|
ഹദാസ്പര്‍ സീറ്റില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അസ്ഹര്‍ തുംബോളിയെ എഐഎംഐഎം പിന്തുണയ്ക്കും. എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് എഐഎംഐഎം മഹാരാഷ്ട്ര നേതാവ് റുഹിനാസ് ശെയ്ഖ് അറിയിച്ചു. അസ്ഹര്‍ തുംബോളി മഹാരാഷ്ട്ര നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ഒടുവില്‍ ഫാത്തിമയെ കാണാന്‍ റഹീം സന്നദ്ധനായി; ഉമ്മയുടെയും മകന്റെയും വികാരനിര്‍ഭര കൂടിക്കാഴ്ച
സമാനമായി ഔറംഗബാദില്‍ എഐഎംഐഎം സ്ഥാനാര്‍ഥി സെയ്ദ് ഇംതിയാസ് ജലീലിന് എസ്ഡിപിഐ പിന്തുണ നല്‍കും. എഐഎംഐഎംന്റെ മുന്‍ എംപിയാണ് ഇംതിയാസ് ജലീല്‍. മുസ്ലിം വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനാണ് ഇരു മണ്ഡലങ്ങളിലും പരസ്പരം കൈകോര്‍ക്കുന്നതെന്ന് റുഹിനാസ് ശെയ്ഖ് പറഞ്ഞു.

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി ഇത്തവണ മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 16 ഇടത്ത് മല്‍സരിക്കുന്നുണ്ട്. ഇതില്‍ നാല് പേര് ദലിതുകളാണ്. 2019ല്‍ 44 സീറ്റുകളില്‍ മല്‍സരിച്ച പാര്‍ട്ടി രണ്ടിടത്ത് ജയിച്ചിരുന്നു. 2014ല്‍ 22 സീറ്റുകളില്‍ മല്‍സരിച്ച് നാല് സീറ്റുകളാണ് നേടിയത്.
2019ലെ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയിലും ശിവസേന-ബിജെപി സഖ്യത്തിലും ഉണ്ടായ പിളര്‍പ്പുകളും പ്രശ്നങ്ങളും സംസ്ഥാനത്ത് ചെറുപാര്‍ട്ടികളുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ ഇത്തവണ എഐഎംഐഎം കിങ്മേക്കറാവുമെന്ന് ഇംതിയാസ് ജലീല്‍ പറഞ്ഞു. 5 മുതല്‍ 7 വരെ സീറ്റുകളില്‍ പാര്‍ട്ടി ഇത്തവണ ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


