29
Oct 2024
Fri
29 Oct 2024 Fri
seat sharing of the anti-BJP MVA alliance was agreed in Maharashtra

മുംബൈ: നിയസമഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി വിരുദ്ധ സഖ്യമായ മഹാവികാസ് അഗാഡി സഖ്യത്തില്‍ (MVA) ധാരണയായി. ആകെയുള്ള 288ല്‍ 260സീറ്റുകളിലാണ് ധാരണയായത്. കോണ്‍ഗ്രസ് 110 മുതല്‍ 115 വരെ സീറ്റുകളിലും ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 83 മുതല്‍ 86 വരെ സീറ്റുകളിലും ശരദ് പവാര്‍ വിഭാഗം എന്‍സിപി 72 മുതല്‍ 75 വരെസീറ്റുകളിലുമാണ് മത്സരിക്കുക. മറ്റ് സീറ്റുകളില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവശേഷിക്കുന്ന സീറ്റുകളില്‍ വിജയസാധ്യതകള്‍ പരിഗണിക്കുന്നതിനൊപ്പം സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്കും നല്‍കും. സമാജ് വാദി, ഇടതുപാര്‍ട്ടികള്‍, പെസന്റസ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കുമായിരിക്കും മറ്റ് സീറ്റുകള്‍ നല്‍കുക. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളുടെ ഭാഗമായി എസ്പി നേതാവ് അഖിലേഷ് യാദവ് ഇന്ന് മുംബൈയില്‍ എത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ എസ്.പിക്കും ഇടതുപക്ഷത്തിനും സ്വാധീനമുണ്ട്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ഒഴിവാക്കിയ കോണ്‍ഗ്രസിനെതിരെ ഇന്‍ഡ്യാമുന്നണിയിലെ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അത്തരമൊരു സാഹചര്യം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലുള്ളതിനാല്‍ സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറായതാണ് റിപ്പോര്‍ട്ട്.

ഇന്നലെ വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, ബാലാസാഹേബ് തോറാട്ട്, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍, എന്‍സിപി (ശരദ് പവാര്‍) സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, മുന്‍ മന്ത്രി ജിതേന്ദ്ര അഹ്വാദ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് എന്നിവരാണ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ പങ്കെടുത്തത്.

seat sharing of the anti-BJP MVA alliance was agreed in Maharashtra