07
Jan 2024
Sat
07 Jan 2024 Sat

ഗസയില്‍ പലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന യുദ്ധക്കുറ്റത്തെക്കുറിച്ചുള്ള ഹ്യൂമന്‍ റൈറ്റസ് വാച്ചിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മാധ്യമപ്രവര്‍ത്തകയെ ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍(എബിസി)ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ അന്റോയിനേറ്റ് ലത്തൂഫിനെയാണ് ജോലിയില്‍ നിന്ന് എബിസി പിരിച്ചുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലബനീസ് വംശജയാണ് അന്റോനെറ്റ്. ഗസയില്‍ പലസ്തീനി ജനതയുടെ പട്ടിണിയെ യുദ്ധായുധമാക്കുകയാണ് ഇസ്രായേല്‍ സര്‍ക്കാരെന്നും ഇത് യുദ്ധക്കുറ്റമാണെന്നുമുള്ള അടിക്കുറിപ്പോടെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട വീഡിയോ ആണ് മാധ്യമപ്രവര്‍ത്തക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. പോസ്റ്റ് നീക്കം ചെയ്യാന്‍ എബസി ആവശ്യപ്പെട്ടെങ്കിലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലെയുള്ള വിശ്വസനീയ കേന്ദ്രങ്ങളിലെ വിവരം സ്വീകാര്യമാണെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് അന്റോയിനെറ്റ് ലത്തൂഫിനെ എബിസി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

എബിസിയിലെ മറ്റ് ജീവനക്കാരും ഇതേ പോസ്റ്റ് പങ്കുവച്ചിരുന്നുവെന്നും എന്നാല്‍ നടപടി തനിക്കെതിരേ മാത്രമായിരുന്നുവെന്നും തന്റെ പശ്ചാത്തലം അറബ് ആണെന്നതും അവര്‍ വെള്ളക്കാര്‍ ആണെന്നതുമാണ് തനിക്കെതിരേ മാത്രം നടപടി സ്വീകരിക്കാന്‍ എബിസിയെ പ്രേരിപ്പിച്ചതെന്നും ഇതു വംശീയമായ നടപടിയാണെന്നും അന്റോയിനെറ്റ് ബിബിസിയോടു പ്രതികരിച്ചു. എബിസി ഓഫിസിനെതിരായ ലത്തൂഫിന്റെ നിയമപോരോട്ടത്തിനായി ജനങ്ങള്‍ 90000ത്തിലേറെ ഡോളറാണ് ഇതിനകം സംഭാവന ചെയ്തത്. എബിസി തന്നോട് മാപ്പ് പറയണമെന്നും ജോലിയില്‍ തിരിച്ചെടുക്കണമെന്നുമാണ് ലത്തൂഫയുടെ ആവശ്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക