16
Sep 2025
Fri
16 Sep 2025 Fri
Prajeesh

തൃക്കരിപ്പൂര്‍: 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. കാസര്‍കോട് ചന്തേര സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഓണ്‍ലൈന്‍ ആപ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയ കേസിലാണ് പ്രതി തലശ്ശേരിയില്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് പേരാമ്പ്ര അക്കുപറമ്പ് സ്വദേശിയും പെരുമ്പയിലെ കണ്ണട വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനുമായ ആല്‍ബിന്‍ പ്രജിത്ത് എന്നു വിളിക്കുന്ന എന്‍.പി. പ്രജീഷ് (40) ആണ് പിടിയിലായത്. കെ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ തലശ്ശേരി നാരങ്ങാപ്പുറത്തുനിന്നാണ് പോലീസ് പ്രതിയെ പൊക്കിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍ ആപ് വഴി പരിചയപ്പെട്ട ചന്തേര സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടിയെ 2025 മാര്‍ച്ച് മാസത്തില്‍ ഒരു ദിവസം കോത്തായി മുക്കില്‍ പ്രതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ALSO READ: കാസര്‍കോഡ് 16 കാരന് പ്രകൃതിവിരുദ്ധ പീഡനം: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബന്ധപ്പെട്ടത് ഗേ ഡേറ്റ് ആപ്പിലൂടെ, ഗൂഗിള്‍ പേ വഴി പണം, മുസ്ലിം ലീഗ് നേതാവ് ഒളിവില്‍

കേസില്‍ ഇതോടെ 13 പേര്‍ അറസ്റ്റിലായി. യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജ് ഉള്‍പ്പെടെ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കോഴിക്കോട് സിറ്റിയിലെ അബ്ദുല്‍ മനാഫിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയെ കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട്ടെ വാടക മുറിയില്‍ വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്.

പോക്‌സോ കേസില്‍ ബുധനാഴ്ച അറസ്റ്റിലായ പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്യുന്ന സി. ഗിരീഷിനെ (47) കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലായി നടന്ന പ്രകൃതിവിരുദ്ധ പീഡനത്തില്‍ ഉന്നതര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇനിയും കുടുങ്ങുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആര്‍പിഎഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ കേസില്‍ പ്രതികളാണ്. രണ്ടുവര്‍ഷത്തോളമാണ് കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വച്ച് പ്രതികള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്.