16
Aug 2024
Sun
16 Aug 2024 Sun
Director Renjith

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഗുരുതര ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇന്നു രാജിവച്ചേക്കും.(sexual harassment allegation; Ranjith may resign today)  രഞ്ജിത്തിന്റെ രാജിക്കു വേണ്ടി സിനിമാ രംഗത്തു നിന്ന് തന്നെ കടുത്ത സമ്മര്‍ദ്ദം ഉയരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൈയൊഴിയാനാണ് സാധ്യത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോപണ വിധേയനെ അക്കാദമി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് പ്രതിച്ഛായയെ ബാധിക്കും എന്ന് ബോധ്യപ്പെട്ട സര്‍ക്കാര്‍ രാജിയാവശ്യപ്പെടാന്‍ ഒരുങ്ങുന്നതായാണ് സൂചന. സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കി തുടരുന്നത് ഗുണകരമല്ലെന്ന് രഞ്ജിത്തിനെ ബോധ്യപ്പെടുത്തിക്കൊണ്ടാവും രാജി ആവശ്യപ്പെടുക.

ബംഗാളി നടിയുടെ ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സിപിഐ നേതാക്കളടക്കം രംഗത്തെത്തിയത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. സിനിമാ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.

ALSO READ: ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറാണോയെന്ന് നടന്‍ സിദ്ദീഖ് ചോദിച്ചു; രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുന്നു

രഞ്ജിത്തിന് പ്രതിരോധം തീര്‍ക്കാനാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചത്. ആക്ഷേപത്തില്‍ കേസെടുക്കാനാകില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്നും മറിച്ച് പരാതി ലഭിച്ചാല്‍ എത്ര ഉന്നതനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ മികച്ച കലാകാരനാണ്. അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയന്‍ അത് തള്ളി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.