23
Mar 2025
Sat
23 Mar 2025 Sat
Shahabas's Skull brokened says postmortem report

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകര്‍ന്നിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വലതു ചെവിയുടെ മുകളിലായാണ് തലയോട്ടി തകര്‍ന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയ കേസിലെ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളെ വെള്ളിമാട് കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇവര്‍ക്ക് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാകും.
ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിക്കിടെ മൈക്ക് ഓഫായതിനെ തുടര്‍ന്ന് കൂവിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും തമ്മിലായിരുന്നു സംഘര്‍ഷം.

മൂന്ന് തവണ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇതില്‍ ആദ്യ സ്ഥലത്ത് വച്ച് നടന്ന സംഘര്‍ഷത്തിലാണ് മുഹമ്മദ് ഷഹബാസിന് മര്‍ദ്ദനമേറ്റത്. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുപയോഗിച്ചാണ് സംഘം ഷഹബാസിനെ മര്‍ദ്ദിച്ചത്.

ALSO READ: ഷഹബാസിനെ മര്‍ദ്ദിച്ചു കൊന്നത് നഞ്ചക്ക് ഉപയോഗിച്ച്; വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി