30
Mar 2023
Wed
30 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ നെഫ്യൂ റിയോയുടെ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ശരത് പവാറിന്റെ എന്‍.സി.പിയും. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ, നാഗാലന്‍ഡില്‍ ബി.ജെ.പി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി. വിജയിച്ച എല്ലാ കക്ഷികളും സര്‍ക്കാരിന്റെ ഭാഗമായി. നെഫ്യു റിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിന് ശ്രമിക്കുന്നതിനിടെയാണ്, എന്‍.സി.പിയുടെ നടപടി.

60 അംഗ നാഗാലന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് ഏഴ് സീറ്റുണ്ട്. എന്‍.ഡി.പി.പിക്ക് 25 ഉം ബി.ജെ.പിക്ക് 12 സീറ്റുമുണ്ട്. നാഗാലാന്‍ഡിലെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായയതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം എന്‍.സി.പിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമാകാനാണ് താത്പര്യമെന്ന് എന്‍.സി.പി എം.എല്‍.എമാര്‍ കേന്ദ്രനേൃത്വത്തെ അറിയിക്കുകയായിരുന്നു.

എന്‍.സി.പിക്ക് പുറമേ, എന്‍.പി.പി, എന്‍.പി.എഫ്, ലോക് ജനശക്തി പാര്‍ട്ടി, എല്‍.ജെ.പി, ആര്‍.പി.ഐ, ജനതാദള്‍ (യു) എന്നീ പാര്‍ട്ടികളും സ്വതന്ത്ര അംഗങ്ങളും സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ലും സമാനമായ സാഹചര്യത്തിലാണ് റിയോ ഭരിച്ചത്. അന്നും പ്രതിക്ഷമില്ലായിരുന്നു.