ധാക്ക: വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ചു ഇന്ത്യയിലേക്ക് ഒളിച്ചോടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും അവരുടെ പാർട്ടിയെയും വരിഞ്ഞുമുറുക്കി ബംഗ്ലാദേശ്. ഹസീനയുടെ രാജിയിൽ കലാശിച്ച ബഹുജന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട വിചാരണയുടെ ഫലം വരുന്നതുവരെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ അവരുടെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. 2024 ജൂലൈയിൽ ഹസീനയുടെ സർക്കാർ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ക്രൂരമായ പ്രചാരണം ആരംഭിച്ചപ്പോൾ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 1,400 പ്രതിഷേധക്കാർ ആണ് കൊല്ലപ്പെട്ടത്.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച് ധാക്കയിൽ നിന്നുള്ള അറസ്റ്റ് വാറണ്ട് ലംഘിച്ച് ഹസീന ഇന്ത്യയിൽ സ്വയം പ്രഖ്യാപിത പ്രവാസത്തിൽ തുടരുന്നു.
അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും വിചാരണ അവസാനിക്കുന്നതുവരെ അവാമി ലീഗിനെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം – സൈബർസ്‌പേസ് ഉൾപ്പെടെയുള്ള നിരോധിക്കാൻ തീരുമാനിച്ചു- നിയമ-നീതി സംബന്ധിച്ച സർക്കാർ ഉപദേഷ്ടാവായ ആസിഫ് നസ്രുൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹസീനയെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് ആണ് ഇടക്കാല സർക്കാരിനെ നയിക്കുന്നത്. രാജ്യത്തിന്റെ “പരമാധികാരവും സുരക്ഷയും” “പ്രതിഷേധക്കാരുടെ സുരക്ഷയും” ഉറപ്പാക്കുന്നതിനൊപ്പം “ട്രൈബ്യൂണലിലെ വാദികളെയും സാക്ഷികളെയും” സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ അധികാരികളെ അനുവദിക്കുന്ന രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനും യൂനുസിന്റെ ഭരണകൂടം ഒരേസമയം അംഗീകാരം നൽകി.
ഹസീനയുടെ പാർട്ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ യൂനുസിന്റെ വസതിക്ക് പുറത്ത് റാലി നടത്തിയതിന് പിന്നാലെയാണ് നിരോധനം. ഭരണകൂടത്തിന്റെ നീക്കം “നിയമവിരുദ്ധം” എന്നാണ് അവാമി ലീഗ് വിശേഷിപ്പിച്ചത്.
|
Sheikh Hasina’s Awami League Banned By Bangladesh’s Yunus Government


