കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ വിദ്വേഷ പ്രചാരകര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ്. (SIO says state government is with hate mongers) ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശങ്ങളോട് പ്രതികരിച്ച് കൊണ്ടാണ് അബ്ദുല്‍ വാഹിദിന്റെ പ്രതികരണം.
|
പി.സി ജോര്‍ജ് വീണ്ടും മുസ്‌ലിം സമുദായത്തിന് നേരെ വിഷം ചീറ്റിയിട്ട് സമയം ഒരുപാടായി. വ്യത്യസ്ത സംഘടനകള്‍ പരാതി നല്‍കിയെങ്കിലും ഇത് വരെയും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
സര്‍ക്കാറിന് താല്‍പര്യമുണ്ടെങ്കില്‍ കേസും അറസ്റ്റും റിമാന്റുമെല്ലാം പെട്ടെന്ന് നടക്കും. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ താല്‍പര്യമെന്നതിനാല്‍ മുസ്ലിം സമുദായത്തിന് സ്വാഭാവിക നീതി ലഭിക്കില്ല.
പി.സി ജോര്‍ജ് വീണ്ടും മുസ്‌ലിം സമുദായത്തിന് നേരെ വിഷം ചീറ്റിയിട്ട് സമയം ഒരുപാടായി. വ്യത്യസ്ത സംഘടനകള്‍ പരാതി നല്‍കിയെങ്കിലും ഇത് വരെയും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. നേരത്തെയും പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുകയും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ പ്രതിഷേധങ്ങളുമായി എസ്‌ഐഒ അടക്കം രംഗത്ത് വന്നതില്‍ മാത്രമാണ് പോലീസ് കേസെടുക്കാന്‍ സന്നദ്ധമായത്. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ തയ്യാറാവാത്ത വിദ്വേഷ പ്രസംഗങ്ങള്‍ വേറെയുമുണ്ട്. എന്ത് ചെയ്താലും സര്‍ക്കാര്‍ ‘ഒപ്പമുണ്ട്’ എന്നതാണ് വിദ്വേഷ പ്രചാരകരുടെ ധൈര്യം.
സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റും റിമാന്റും കാണിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിസ്സംഗമായി നില്‍ക്കുകയും വിദ്വേഷ പ്രചാരണങ്ങള്‍ യഥേഷ്ടം തുടരാന്‍ സാഹചര്യമൊരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തങ്ങള്‍ നടത്തിവരുന്ന സോഷ്യല്‍ എഞ്ചിനിയറിംഗിന് അനുകൂലമാണ് നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ എന്നതിനാലാണ് സര്‍ക്കാര്‍ നയം ഇവ്വിധമാകുന്നത് എന്ന് വ്യക്തമാണ്


