എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പരാതികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് തികഞ്ഞ അവ്യക്തത്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറുടെയോ (ഇ.ആര്‍.ഒ) ജില്ലാ കലക്ടര്‍മാരുടെയോ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അപ്പീല്‍ തീര്‍പ്പ് വരും മുമ്പ് അന്തിമപട്ടികയിറങ്ങുമെന്നതാണ് വസ്തുത. മുഖ്യതെരഞ്ഞെടപ്പ് ഓഫിസര്‍ (സി.ഇ.ഒ) വിളിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഈ ഗുരുതര പൊരുത്തക്കേട് ചൂണ്ടിക്കാട്ടപ്പെട്ടത്.
|
ഇ.ആര്‍.ഒമാരുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളില്‍ കലക്ടര്‍മാര്‍ക്ക് അപ്പീല്‍ നല്‍കാം. കലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ടാം അപ്പീല്‍ അധികാരിയായ സി.ഇ.ഒക്കും അപ്പീല്‍ സമര്‍പ്പിക്കാമെന്നാണ് ചട്ടം. ജനുവരി 31നാണ് ഹിയറിങ്ങും പരിശോധനയും പൂര്‍ത്തിയാകുന്നത്. ആറ് ദിവസം കഴിഞ്ഞ് ഫെബ്രവരി ഏഴിന് അന്തിമ പട്ടികയിറങ്ങും. ഫലത്തില്‍ ഹിയറിങ്ങിലെ തീര്‍പ്പിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ 15 ദിവസം ലഭിക്കുമെന്നത് വാഗ്ദാനത്തിലൊതുങ്ങും.
ALSO READ: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ച ഡിവൈഎസ്പി അവധിയില്‍ പോയി
അപ്പീല്‍ കാലയളവില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാല്‍ എന്ത് പ്രയോജനമെന്ന് മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. മുഹമ്മദ് ഷാ ചോദിച്ചു. അപ്പീലുകള്‍ ഇല്ലാതെ പരമാവധി കുറ്റമറ്റ പട്ടിക തയാറാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു സി.ഇ.ഒയുടെ മറുപടി. അപ്പീലിന് നിശ്ചിത ഫോമുണ്ടോ, ഇത് ആരുടെ കൈവശമാണ് സമര്‍പ്പിക്കേണ്ടത്, എന്ന് മുതലാണ് സമര്‍പ്പിക്കേണ്ടത്, ഓണ്‍ലൈന്‍ അപേക്ഷയാണോ എന്നതൊന്നും കമീഷന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്‌മാന്‍ ചൂണ്ടിക്കാട്ടി.
പരാതിയും ആക്ഷേപങ്ങളും സ്വീകരിച്ചോ എന്നറിയാന്‍ മാര്‍ഗമുണ്ടോ എന്നും ചോദ്യമുണ്ടായി. ഇക്കാര്യം രേഖാമൂലം അപേക്ഷകനെ അറിയിക്കാന്‍ സൗകര്യമൊരുക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. 140 ഇ.ആര്‍.ഒമാര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. നടപടിക്രമങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങള്‍ വഴി പരസ്യവും നല്‍കും. അപ്പീല്‍ കൊടുക്കേണ്ടത് എങ്ങനെയെന്നതടക്കം വിശദാംശങ്ങള്‍ ഇതിലുണ്ടാകുമെന്നും രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി.


