18
Dec 2025
Mon
18 Dec 2025 Mon
sir palakkad

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വോട്ടു ചേര്‍ത്ത ബിജെപി നേതാക്കളും പ്രവര്‍ത്തകരും തൃശൂരില്‍ നിന്ന് വോട്ടു മാറ്റി. എസ് ഐആറിന്റെ പുറത്താക്കല്‍ പട്ടിക വന്നതോടെയാണ് ഇത് വ്യക്തമായത്. എസ്‌ഐആര്‍ വരുമ്പോള്‍ പിടിവീഴുമെന്ന് മനസ്സിലാക്കിയാണ് ഇരട്ടവോട്ടുള്ള ഇവരില്‍ പലരും തൃശൂരിലെ വോട്ട് മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് നിലനിര്‍ത്തിയെങ്കിലും കുടുംബം തൃശൂരില്‍ നിന്നും വോട്ട് മാറ്റി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ഉണ്ണികൃഷ്ണനും തൃശൂരിലെ വോട്ട് മാറ്റി.

സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഗോകുല്‍, ഭാഗ്യ, മാധവ് എന്നിവരുടെയെല്ലാം വോട്ടുകള്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും വോട്ടുകള്‍ മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് വോട്ടുള്ളത് വിവാദമായിരുന്നു.

തൃത്താല സ്വദേശി ബിജെപി നേതാവ് ഉമാ മണികണ്ഠന്‍ , കാസര്‍കോടും തൃശൂരും വോട്ടുണ്ടായിരുന്ന ആദര്‍ശ് ഡി. എന്നിവരുടെ വോട്ടുകളും മാറ്റിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക