24
Feb 2025
Sat
24 Feb 2025 Sat
SOCIAL MEDIA INFLUENCERS

അടുക്കളയിലെ നുറുങ്ങു വിദ്യകള്‍, മക്കളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, പാചക പരീക്ഷണങ്ങള്‍… യൂട്യൂബിലും ഇന്‍സ്റ്റയിലുമെല്ലാം ഇത്തരം വീഡിയോകള്‍ കാണുമ്പോള്‍ ഇതൊക്കെ എന്ത് വട്ട് എന്ന് തോന്നിയിട്ടുണ്ടോ? (Social media influencers in kerala earn big) എന്നാല്‍, ഇത്തരം വട്ടുകളിലൂടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ (ീെരശമഹ ാലറശമ ശിളഹൗലിരലൃ) ആയി മാറുന്ന സെലിബ്രിറ്റികള്‍ കൊയ്യുന്നത് കോടികളാണ്.

whatsapp സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; അമ്പരപ്പിക്കുന്ന വരുമാന റിപോര്‍ട്ട്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാമറാ ക്വാളിറ്റിയുള്ള ഒരു മൊബൈല്‍ ഫോണും അത്യാവശ്യം വാചകമടിക്കാന്‍ ശേഷിയുമുള്ള ആര്‍ക്കും പറ്റുന്ന ഒരു പണിയാണിത്. സ്വന്തം വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പോലും കണ്ടന്റ് ആയി പകര്‍ത്തി പോസ്റ്റ് ചെയ്യുന്ന ഇന്‍ഫ്‌ളുവെന്‍സര്‍മാരുടെ എണ്ണം രാജ്യത്ത് 40.6 ലക്ഷം കടന്നതായി ക്വറൂസ് എന്ന ഇന്‍ഫ്‌ളുവെന്‍സര്‍ മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം പുറത്തുവിട്ട റിപോര്‍ട്ടിര്‍ പറയുന്നു.

മികച്ച മാതാപിതാക്കള്‍ ആകാന്‍ ടിപ്പുകള്‍ പറഞ്ഞുകൊടുക്കുന്ന ഇന്‍ഫളുവെന്‍സര്‍മാരുടെ എണ്ണം മാത്രം 3.62 ലക്ഷം ഉണ്ടത്രേ. ഉന്നത ബിരുദവും മറ്റും കരസ്ഥമാക്കിയവരും ഇതിലുണ്ട്.

ALSO READ: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേ കാസര്‍കോഡ് സ്വദേശി ട്രെയ്‌നില്‍ നിന്ന് പുഴയില്‍ വീണു; രക്ഷാ പ്രവര്‍ത്തകര്‍ എത്തും മുമ്പ് നീന്തിക്കയറി

കോവിഡ് കാലത്താണ് ഇത്തരം ഇന്‍ഫ്‌ളുവെന്‍സര്‍മാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചത്. ട്രാവല്‍, ഫാമിലി വ്‌ളോഗര്‍മാരുടെ എണ്ണം വര്‍ധിച്ചതും ഈ കാലയളവില്‍ തന്നെ.

കൂടുതല്‍ പേരും വരുമാനമുണ്ടാക്കുന്ന പ്ലാറ്റ്ഫോം യൂട്യൂബ് ആണ്. വീടും വീട്ടുകാര്യങ്ങളും മറ്റും പങ്കിടുന്നവരും ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ ഉണ്ടെങ്കിലും ഗെയിമിംഗ് ഇന്‍ഫ്‌ളുവെന്‍സര്‍മാരുടെ വളര്‍ച്ച അതിവേഗമാണ്. 2020-2022 കാലയളവില്‍ ഇവരുടെ വളര്‍ച്ച 213 ശതമാനമാണത്രെ.

താനും അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന വീഡിയോ കണ്ടന്റ് കാണുന്നവര്‍ക്ക് തങ്ങളും അവരിലൊരാളായി തോന്നാറുണ്ട് എന്ന് കെ.എല്‍. ബ്രോ ബിജു റിത്വിക്ക് പറയുന്നു

ഒരു ലക്ഷം ഫോളോവേഴ്‌സ് കടന്നു കിട്ടിയാല്‍ ഒരു മാസം കൊണ്ട് സമ്പാദിക്കുന്ന തുക പതിനായിരങ്ങളില്‍ നിന്ന് ലക്ഷങ്ങളിലേക്ക് കുതിക്കും. 20,000 മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഇത്തരം വ്‌ളോഗര്‍മാര്‍ക്ക് മാസ സമ്പാദ്യമുള്ളതായാണു കണക്കുകള്‍.

യൂട്യൂബ് വരുമാനം കൂടാതെ ബ്രാന്‍ഡ് പ്രൊമോഷന്‍, ഉദ്ഘാടനങ്ങള്‍ എന്നിവയും വരുമാന സ്രോതസ്സുകളാണ്. നല്ല സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ സാധിക്കുന്ന ചില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ടീം ആയും പരസ്യ കണ്ടന്റുകള്‍ ഉണ്ടാക്കുന്നുണ്ട്. വന്‍കിട സ്ഥാപനങ്ങള്‍ വരെ ഇപ്പോള്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പിന്നാലെയാണ്.

അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഫ്‌ളുവെന്‍സര്‍മാരില്‍ 69 ശതമാനവും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്