04
Dec 2025
Mon
04 Dec 2025 Mon
advocate hacked his father to death Alappuzha

ആലപ്പുഴയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജന്‍ (63) ആണ് കൊല്ലപ്പെട്ടത്. മകന്‍ നവജിത്തിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി 8.30ന് ആയിരുന്നു സംഭവം. മാതാപിതാക്കളുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു. ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ ചോരപുരണ്ട വെട്ടുകത്തിയുമായി നവജിത്ത് വീടിനു പുറത്തു നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് നടരാജനും സിന്ധുവും രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടത്. ഉടന്‍ തന്നെ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജന്റെ ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്‌പ്പെടുത്തിയത്. അഭിഭാഷകന്‍ ആണ് നവജിത്ത് നടരാജന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക